കൊച്ചി: തിരുവനന്തപുരം-ബംഗളൂരു റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും ബംഗളൂരുവിലേക്ക് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരി സ്‌പെഷ്യല്‍ ട്രെയിനിന് ഏറ്റുമാനൂര്‍ ഉള്‍പ്പെടെ 18 സ്റ്റോപ്പുകളും അനുവദിച്ചു.
നവംബര്‍ 12 മുതല്‍ അടുത്ത ജനുവരി 29 വരെ ഇരുദിശകളിലേക്കുമായി 24 സര്‍വീസുകളാണ് പുതിയതായ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ശബരി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുമ്പോള്‍ എറണാകുളം കഴിഞ്ഞാല്‍ കോട്ടയത്ത് മാത്രമായിരുന്നു സ്റ്റോപ്പ് അനുവദിച്ചിരുന്നത്. എന്നാല്‍ തിരുവനന്തപുരം-ബംഗളൂരു ശബരി സ്‌പെഷ്യല്‍ ട്രെയിനിന് ഏറ്റുമാനൂരിലും സ്റ്റോപ്പുണ്ട്.
ട്രെയിന്‍ നമ്പര്‍ 06083 തിരുവനന്തപുരം നോര്‍ത്ത് - എസ്എംവിടി ബംഗളൂരു ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് നവംബര്‍ 12, 19, 26, ഡിസംബര്‍ 03, 10, 17, 24, 31, 2025 ജനുവരി 07, 14, 21, 28 എന്നി തിയതികളില്‍ വൈകുന്നേരം 06:05 നാണ് യാത്ര ആരംഭിക്കുക. പിറ്റേന്ന് രാവിലെ 10:55 ന് ബംഗളൂരുവില്‍ എത്തിച്ചേരുകയും ചെയ്യും. 06084 എസ്എംവിടി ബംഗളൂരു -തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ നവംബര്‍ 13, 20, 27 ഡിസംബര്‍ 04, 11, 18, 25, 205 ജനുവരി 01, 08, 15, 22, 29 തിയതികളില്‍ ഉച്ചയ്ക്ക് 12:45 ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:45ന് തിരുവനന്തപുരത്തെത്തും.
16 എസി ത്രീടയര്‍ കോച്ചുകളും, രണ്ട് സ്ലീപ്പര്‍ ക്ലാസ് കോച്ചുകളുമാണ് സ്‌പെഷ്യല്‍ ട്രെയിനിന് ഉള്ളത്. സ്ലീപ്പര്‍ ക്ലാസിന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് 550 രൂപയും 3എ ക്ലാസിന് 1490 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ചു.
സ്‌പെഷ്യല്‍ ട്രെയിന്‍ സമയം അറിയാം:
തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ചകളില്‍ വൈകുന്നേരം 06:05 ന് പുറപ്പെടുന്ന ട്രെയിന്‍ 07:07 കൊല്ലം, 07:43 കായംകുളം, 07:55 മാവേലിക്കര, 08:10 ചെങ്ങന്നൂര്‍, 08:24 തിരുവല്ല, 08:35 ചങ്ങനാശേരി, 08:57 കോട്ടയം, 09:17 ഏറ്റുമാനൂര്‍, 10:10 എറണാകുളം ടൗണ്‍, 10:37 ആലുവ, 11:37 തൃശൂര്‍, 12:50 പാലക്കാട്, 01:58 പൊതനൂര്‍, 03:15 തിരുപ്പൂര്‍, 04:10 ഈറോഡ്, 05:07 സേലം, 08:43 ബംഗാര്‍പേര്‍ട്ട്, 09:28 കൃഷ്ണരാജപുരം സ്റ്റേഷനുകള്‍ പിന്നിട്ട് രാവിലെ 10:55 ന് ബംഗളൂരുവിലെത്തും.
ബംഗളൂരുവില്‍ നിന്ന് ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 12:45 ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ 12:53 കൃഷ്ണരാജപുരം, 01:48 ബംഗാര്‍പേട്ട്, 04:57 സേലം, 05:50 ഈറോഡ്, 06:43 തിരുപ്പൂര്‍, 08:15 പൊതനൂര്‍, 09:10 പാലക്കാട്, 11:55 തൃശൂര്‍, 01:08 ആലുവ, 01:30 എറണാകുളം ടൗണ്‍, 02:20 ഏറ്റുമാനൂര്‍, 02:40 കോട്ടയം, 03:00 ചങ്ങനാശേരി, 03:14 തിരുവല്ല, 03:26 ചെങ്ങന്നൂര്‍, 03:44 മാവേലിക്കര, 03:55 കായംകുളം, 04:40 കൊല്ലം സ്റ്റേഷനുകള്‍ പിന്നിട്ട് രാവിലെ 06:45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.