ഫ്രാങ്ക്ഫര്‍ട്ട്: അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ 348 പേരുമായി പറക്കുകയായിരുന്ന വിമാനം ആകാശച്ചുഴിയില്‍ പെട്ട് 11 പേര്‍ക്ക് പരിക്കേറ്റു. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന ലുഫ്താന്‍സ വിമാനത്തിലായിരുന്നു സംഭവം.
ബോയിങ് 747-8 വിഭാഗത്തില്‍പ്പെടുന്ന വിമാനത്തില്‍ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരില്‍ ആറ് ജീവനക്കാര്‍ക്കും അഞ്ച് യാത്രക്കാര്‍ക്കും പരിക്കേറ്റതായും ആരുടെയും പരിക്കുകള്‍ സാരമുള്ളതായിരുന്നില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. വിമാനം ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയ ശേഷം യാത്രക്കാര്‍ക്ക് വൈദ്യ സഹായം ലഭ്യമാക്കിയതായി എയര്‍ലൈന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ യാത്രയുടെ ഒരു ഘട്ടത്തിലും വിമാനത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉണ്ടായിട്ടില്ലെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍നിശ്ചയിച്ച പ്രകാരം തന്നെ വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു.
അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ ഇന്റര്‍ട്രോപ്പിക്കല്‍ കണ്‍വര്‍ജന്‍സ് സോണില്‍ വെച്ചാണ് വിമാനം ആകാശച്ചുഴിയില്‍ വീണത്. അസ്ഥിരമായ കാലാവസ്ഥ പതിവായ മേഖലയാണിത്. ബ്യൂണസ് അയേഴ്‌സില്‍ നിന്ന് പറന്നുയര്‍ന്ന് അല്‍പ നേരം കഴിഞ്ഞപ്പോള്‍ തന്നെ പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെട്ടിരുന്നത്. യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റതെന്നും വ്യോമയാന വെബ്‌സൈറ്റുകള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ആകാശച്ചുഴികള്‍ പൊതുവേ അപകടകാരികള്‍ അല്ലെങ്കിലും ചില സാഹചര്യങ്ങളില്‍ യാത്രക്കാരുടെ മരണത്തിന് വരെ കാരണമാകാറുണ്ട്.
മെയ് മാസത്തില്‍ മ്യാന്‍മറിന് മുകളിലൂടെ പറക്കുകയായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് യാത്രാവിമാനം ആകാശച്ചുഴിയില്‍ പതിച്ച് യാത്രക്കാരന്‍ ഹൃദയാഘാതം മൂലം മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വായുവിന്റെ മര്‍ദ്ദത്തിലും സഞ്ചാരവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റമാണ് ആകാശച്ചുഴിക്കു കാരണം. ഈ സമയം വിമാനം ഉയര്‍ന്ന തിരമാലകളില്‍പെട്ട് ഉലയുന്ന ബോട്ടിന്റെ അവസ്ഥയിലേക്കു മാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.