കോവിഡ് കാലത്തെ കൈത്താങ്ങ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം

കോവിഡ് കാലത്തെ കൈത്താങ്ങ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം. കോവിഡ് മഹാമാരിക്കാലത്ത് ഡൊമിനിക്കയ്ക്ക് മോഡി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അദേഹത്തിന്റെ ശ്രമങ്ങള്‍ക്കുമാണ് പുരസ്‌കാരം.

ഈ മാസം 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ്ജ് ടൗണില്‍ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ ഡൊമിനിക്കന്‍ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ മോഡിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഡൊമനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കാരികോം.

രാജ്യത്തോടും മേഖലയോടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഐക്യദാര്‍ഢ്യത്തിനുള്ള ഡൊമിനിക്കയുടെ നന്ദിയുടെ പ്രകടനമാണ് പുരസ്‌കാരമെന്നും അവാര്‍ഡ് വാഗ്ദാനം മോഡി സ്വീകരിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി 70,000 ഡോസ് ആസ്ട്രസെനെക്ക വാക്സിന്‍ നല്‍കിയതിനെ ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പരാമര്‍ശിച്ചു. ഇതിലൂടെ പകര്‍ച്ചാവ്യാധി സമയത്ത് മോഡി നല്‍കിയ പിന്തുണയെ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവര സാങ്കേതിക വിദ്യ എന്നിവയില്‍ ഡൊമിനിക്കയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയെക്കുറിച്ചും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.