'രാജിവെക്കില്ല; ഇതിന് മുകളിലും കോടതിയുണ്ട്': അപ്പീല്‍ സൂചന നല്‍കി മന്ത്രി സജി ചെറിയാന്‍

'രാജിവെക്കില്ല; ഇതിന് മുകളിലും കോടതിയുണ്ട്': അപ്പീല്‍ സൂചന നല്‍കി മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി സജി ചെറിയാന്‍.

ധാര്‍മികപരമായ ഒരു പ്രശ്‌നവുമില്ല. പോലീസ് അന്വേഷിച്ചു. കീഴ്ക്കോടതി ആ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തീരുമാനമെടുത്തു. അതിന് ശേഷമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി അന്വേഷിക്കാന്‍ പറഞ്ഞിട്ടുള്ള ഭാഗമേതാണോ അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കട്ടേ. മുമ്പ് ധാര്‍മികതയുടെ പേരില്‍ രാജിവെച്ചു. ആ ധാര്‍മികതയുടെ ഉത്തരവാദിത്വം കഴിഞ്ഞു.

അതിന് ശേഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. താനിപ്പോഴും തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്.

തന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ കുറിച്ചുള്ള കണ്ടെത്തലുകളിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു കോടതി പറഞ്ഞു ശരി. അടുത്ത കോടതി പറഞ്ഞു തെറ്റ്. ഇതിന്റെ മുകളില്‍ കോടതി ഉണ്ട്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ ഒരു അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.