വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ ഉണ്ടാകും; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പ് നല്‍കിയതായി കെ.വി തോമസ്

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ ഉണ്ടാകും; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പ് നല്‍കിയതായി കെ.വി തോമസ്

ന്യൂഡല്‍ഹി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉടന്‍ സഹായം നല്‍കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊഫസര്‍ കെ.വി തോമസിനാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പ് നല്‍കിയത്. നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതീക്ഷയുണ്ടെന്ന് കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന്റെ കാര്യത്തില്‍ പ്രത്യേക താല്‍്പര്യത്തോടെയാണ് കേന്ദ്ര മന്ത്രി ഇടപെട്ടതെന്നും കെ.വി തോമസ് വ്യക്തമാക്കി. മൂന്നാം തവണയാണ് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.വി തോമസ് നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുന്നത്.

സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞതായി അദേഹം വ്യക്തമാക്കി. ദുരിതം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുടെയും കര്‍ഷകരുടെയും വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാമെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചതായും കെ.വി തോമസ് പറഞ്ഞു.
വയനാട് പാക്കേജുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ എല്ലാ രേഖകളും കൈമാറിയിട്ടുണ്ട്. കേന്ദ്ര സംഘം നേരിട്ട് എത്തി സാഹചര്യം മനസിലാക്കിയതാണ്. ദുരന്തവുമായി ബന്ധപ്പട്ട് കേന്ദ്ര സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ധന മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞതായി അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.