കണ്ണൂര്‍: സിപിഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പോസ്റ്റ് മോഡേണ്‍ എന്ന പേരില്‍ പ്രത്യേക പരിശീലനം നല്‍കി ഇന്ത്യയിലേക്ക് ആളെ അയയ്ക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. കണ്ണപുരത്ത് സിപിഎം പാപ്പിനിശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
ഇത്തരക്കാര്‍ രാജ്യത്തിന്റെ പല മേഖലകളിലായി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇവിടെ വലതുപക്ഷ ശക്തികള്‍ മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും ജയരാജന്‍ ആരോപിക്കുന്നു. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമവും നടക്കുന്നുണ്ടെന്ന് ജയരാജന്‍ ആരോപിച്ചു.
എന്നാല്‍ ഇത്തരം ആസൂത്രിത ശ്രമങ്ങളെ തിരിച്ചറിയാന്‍ സഖാക്കള്‍ക്ക് കഴിയാതെപോകുന്നു. ഇതേ രീതിയിലുള്ള ആക്രമണം നടത്തിയാണ് ലോകത്തെ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും തകര്‍ത്തതെന്നും ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങളെ പണം കൊടുത്ത് ആസൂത്രിതമായി ഉപയോഗിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങളാകാം. പക്ഷെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കല്‍ എന്ന പേരില്‍ വാര്‍ത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. സഖാക്കള്‍ തമ്മില്‍ മാനസിക ഐക്യവും പൊരുത്തവും ഉണ്ടായാലേ ഈ പ്രതിസന്ധി കടക്കാനാകൂവെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.