ന്യൂഡൽഹി: സിറിയയില്‍ ആഭ്യന്തര സംഘർഷം ശക്തമായതിനെത്തുടർന്ന് രാജ്യത്തേക്കുള്ള യാത്രകള്‍ പൂർണമായും ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നല്‍കി ഇന്ത്യ. അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറും ഇമെയിൽ ഐഡിയുമായി സർക്കാർ പ്രസ്താവനയിറക്കി. നിലവിൽ സിറിയയിലുള്ള എല്ലാ ഇന്ത്യക്കാരോടും ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശം.
'സിറിയയിലെ ആഭ്യന്തര കലാപം കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സിറിയയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിലവില്‍ സിറിയയില്‍ തുടരുന്ന പൗരന്മാര്‍ ദമാസ്‌കസിലുള്ള ഇന്ത്യന്‍ എംബസിയുമായി ഇമെയില്‍/വാട്‌സ്ആപ്പ്/എമര്‍ജന്‍സി നമ്പര്‍ എന്നിവ മുഖേന ബന്ധപ്പെടണം. ലഭ്യമായ വിമാനത്തില്‍ സാധിക്കുന്നവര്‍ എത്രയും വേഗത്തില്‍ സിറിയയില്‍ നിന്നും മാറണം. രാജ്യത്ത് തുടരുന്നവര്‍ ജാഗ്രത പുലര്‍ത്തണം,' വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുടെ എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ (+963 993385973) ആണ് അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കിയിരിക്കുന്നത്. ഈ നമ്പറില്‍ വാട്സാപ്പ് സൗകര്യവും ലഭ്യമാകും. പ്രസ്താവനയില്‍ അടിയന്തര ഇമെയില്‍ ഐഡിയും ([email protected]) പങ്കുവെച്ചിട്ടുണ്ട്.
സിറിയന്‍ പ്രസിഡന്റ് ബാഷർ അല്‍ അസദ് സര്‍ക്കാരിനെതിരെ ടര്‍ക്കിഷ് സയുധസംഘടനയായ ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാമിന്റെ നേതൃത്വത്തിലാണ് സിറിയയില്‍ സായുധ കലാപം നടക്കുന്നത്. നവംബര്‍ 27 മുതല്‍ 3,70,000 പേരാണ് മാറ്റിപാര്‍പ്പിക്കപ്പെട്ടത്. തലസ്ഥാനമായ ദമസ്‌കസിലേക്കാണ് വിമതര്‍ നീങ്ങുന്നത്. നേരത്തെ വടക്ക് ഹമാ നഗരം സംഘം പിടിച്ചെടുത്തിരുന്നു. വിമത മുന്നേറ്റം തടയാന്‍ ശക്തമായ വ്യോമാക്രമണമാണ് സൈന്യം നടത്തുന്നത്.വിമതരെ തടയാന്‍ ഹോംസിനെ ഹമാമുമായി ബന്ധിപ്പിക്കുന്ന പാലം റഷ്യ തകര്‍ത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.