മുബൈ: ക്രിസ്മസ്-പുതുവത്സര അവധിയില്‍ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. നാട്ടിലെത്താന്‍ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് സ്പെഷ്യല്‍ ട്രെയിന്‍ സഹായകരമാകും. മുബൈ എല്‍ടിടിയില്‍ നിന്നും കൊച്ചുവേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിന്‍ പ്രഖ്യാപിച്ചത്.
കോട്ടയം വഴിയായിരിക്കും ട്രെയിന്‍ തിരുവനന്തപുരം കൊച്ചുവേളിയിലെത്തുക. ഡിസംബര്‍ 19, 26, ജനുവരി രണ്ട്, ഒന്‍പത് തിയതികളില്‍ വൈകുന്നേരം നാലിനായിരിക്കും മുബൈ എല്‍ടിടിയില്‍ നിന്ന് ട്രെയിന്‍ കൊച്ചുവേളിയിലേക്ക് പുറപ്പെടുക. തിരിച്ച് കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ 21, 28, ജനുവരി നാല്, ജനുവരി 11 തിയതികളില്‍ വൈകുന്നേരം 4: 20 ന് മുബൈ എല്‍ടിടിയിലേക്കും ട്രെയിന്‍ പുറപ്പെടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.