കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷവും കര്‍ണാടക സര്‍ക്കാരും ഉള്‍പ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചര്‍ച്ചക്കായി ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.30 നാണ് യോഗം ചേരുക.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രാഹുല്‍ ഗാന്ധിയുടെ പ്രതിനിധി, കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി, ഡിവൈഎഫ്‌ഐ പ്രതിനിധികള്‍ തുടങ്ങിയവരെ ഒന്നാംഘട്ട ചര്‍ച്ചക്കായി ക്ഷണിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിന്റെ വിശദാംശങ്ങള്‍, ടൗണ്‍ഷിപ്പിന്റേയും വീടുകളുടെയും പ്ലാന്‍ എന്നിവ യോഗത്തെ അറിയിക്കും. ഈ മാസം നാലാം തിയതിയാണ് രണ്ടാം ഘട്ട കൂടിക്കാഴ്ച.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമെന്ന് സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രാലയങ്ങളുടെ സംയുക്ത ഉദ്യോഗസ്ഥ സംഘം കണ്ടെത്തിയതായി കേരളത്തെ കഴിഞ്ഞ ദിവസം ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചെങ്കിലും ആവശ്യപ്പെട്ട 2219 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായത്തെക്കുറിച്ച് അതില്‍ പരാമര്‍ശം ഉണ്ടായിട്ടില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്ത, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിച്ചതായി അറിയിച്ചത്. ഇക്കാര്യം പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അതിതീവ്ര ദുരന്തമായാല്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ്.ഡി.ആര്‍.എഫ്) നിന്നുള്ള സാമ്പത്തിക സഹായമാണ് ലഭിക്കുകയെന്നും അത് കൈമാറിയെന്നും കത്തില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.