മാനന്തവാടി: മാനന്തവാടി എഫ്.സി.സി സെന്റ് മേരീസ് പ്രൊവിന്‍സിലെ സിസ്റ്റര്‍ ജുസെ നിര്യാതയായി. 73 വയസായിരുന്നു. മൃതസംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് കല്ലോടി മഠം വക സെമിത്തേരിയില്‍. കല്‍പ്പറ്റ ഓള്‍ഡ് എയ്ജ് ഹോം ഭവനാംഗമായിരുന്നു.
പാലാ രൂപത, ചെമ്മലമറ്റം ഇടവകയിലെ കളപ്പുരയ്ക്കല്‍ ജോസഫ്, അന്നമ്മ ദമ്പതികളുടെ നാലാമത്തെ മകളാണ്.
കുന്നോത്ത്, വേനപ്പാറ, കല്ലോടി, കൊമ്മയാട്, മാനന്തവാടി, ചുങ്കത്തറ, പാലേമാട്, കാരയ്ക്കാമല, ദ്വാരക, നരിവാലമുണ്ട, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മാനന്തവാടി, ചുങ്കത്തറ, ദ്വാരക എന്നിവിടങ്ങളില്‍ സുപ്പീരിയറായും സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ കൊമ്മയാട്, സെന്റ് ജോസഫ് റ്റി.റ്റി.ഐ കണിയാരം, ക്രൈസ്റ്റ് ദി കിങ് ഹൈസ്‌ക്കൂള്‍ മണിമൂളി, സെന്റ് തോമസ് ഇംഗ്ലീഷ് സ്‌ക്കൂള്‍ പാലേമാട്, സെന്റ് മേരീസ് പബ്ലിക് സ്‌ക്കൂള്‍ പനമരം എന്നി സ്‌കൂളുകളില്‍ അധ്യാപികയായും കൂടാതെ റേഡിയോ മാറ്റൊലി ദ്വാരകയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: ജോസഫ്, പരേതയായ സിസ്റ്റര്‍ ഡാമിയന്‍ എഫ്.സി.സി (താമരശേരി), സിസ്റ്റര്‍ ആന്‍സി എഫ്.സി.സി (തലശേരി), സ്‌കറിയ, പരേതനായ ജോയി, ബേബി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.