കൊച്ചി: ഡല്‍ഹിയില്‍ ജനുവരി 26 ന് നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാന്‍ ക്ഷണിക്കപ്പെട്ട 10000 പ്രത്യേക അതിഥികളില്‍ 22 മലയാളികളും. പാലക്കാട് നിന്നുള്ള തോല്‍പ്പാവക്കൂത്ത് കലാകാരന്‍ രാമചന്ദ്ര പുലവര്‍, വയ്‌ക്കോല്‍ കൊണ്ടു ചിത്രം രചിക്കുന്ന കൊല്ലത്തു നിന്നുള്ള ബി. രാധാകൃഷ്ണ പിള്ള എന്നിവര്‍ ഉള്‍പ്പെടെ പട്ടികയിലുണ്ട്.
തിരഞ്ഞെടുത്ത വിഭാഗങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി യശസ്വി പദ്ധതിയുടെ കീഴില്‍ 13 പേര്‍, തുണിത്തരങ്ങള്‍ (കരകൗശലം) വിഭാഗത്തില്‍ മൂന്ന് വ്യക്തികള്‍, വനിതാ ശിശു വികസന വിഭാഗത്തില്‍ ആറ് പേര്‍ എന്നിങ്ങനെയാണ് അതിഥികളുടെ പട്ടിക.
റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്കു പുറമേ ഇവര്‍ക്കു ദേശീയ യുദ്ധസ്മാരകം, പി.എം സംഗ്രഹാലയ, ഡല്‍ഹിയിലെ മറ്റു പ്രമുഖ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കാനും മന്ത്രിമാരുമായി സംവദിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.