ഓണ്‍ലൈന്‍ ട്രേഡിങിലൂടെ വൈദികന്റെ 15 കോടി തട്ടിയ സംഭവം; രണ്ട് പേര്‍ പിടിയില്‍

 ഓണ്‍ലൈന്‍ ട്രേഡിങിലൂടെ വൈദികന്റെ 15 കോടി തട്ടിയ സംഭവം; രണ്ട് പേര്‍ പിടിയില്‍

കോട്ടയം: ഓണ്‍ലൈന്‍ ട്രേഡിങിലൂടെ വൈദികനില്‍ നിന്ന് 15 കോടി രൂപ തട്ടിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് പിടിയിലായത്. കോട്ടയം കടുത്തുരുത്തി പൊലീസാണ് പ്രതികളെ പിടികൂടിയത്.

ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴിയാണ് തട്ടിപ്പ് നടന്നത്. കാസര്‍കോഡ് സ്വദേശിയായ ഫാദര്‍ ടിനേഷ് കുര്യനില്‍ നിന്നാണ് വന്‍ തുക ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പലപ്പോഴായി 15 കോടി രൂപ പ്രതികള്‍ തട്ടിയെടുത്തത്.

പ്രതികള്‍ ഉത്തരേന്ത്യന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവര്‍ക്കും ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 1.40 ലക്ഷം രൂപയും കിട്ടിയിരുന്നു. ഈ തുക ഇരുവരും എടിഎം വഴി പിന്‍വലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.