മൊഗാദിഷു: സൊമാലിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെ വ്യോമാക്രമണം. ആക്രമണത്തില്‍ നിരവധി ഭീകരരെ വധിച്ചുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ഐ.എസിന്റെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഒരു പ്രധാന ഭീകരനേയും അയാള്‍ റിക്രൂട്ട് ചെയ്ത മറ്റ് ഭീകരരേയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വ്യോമാക്രമണത്തില്‍ ഭീകരരുടെ വാസ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും നിരവധി ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും സമൂഹ മാധ്യമത്തിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്.
സൊമാലിയയുടെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള പണ്ട്ലാന്‍ഡ് മേഖലയിലെ ഐ.എസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യു. എസ് പ്രതിരോധ സെക്രട്ടറി ഹോണ്‍ പീറ്റ് ഹെഗ്സേത്ത് പറഞ്ഞു. വ്യോമാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതായും സാധാരണക്കാര്‍ സുരക്ഷിതരാണെന്നും അദേഹം വ്യക്തമാക്കി
അന്താരാഷ്ട്ര ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയുടെ പിന്തുണ അംഗീകരിക്കുന്നുവെന്ന് സൊമാലിയ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദ് സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.
സാധാരണക്കാര്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ ഭീകരാക്രമണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടത്തുന്ന ഐ.എസിനെ തകര്‍ക്കാന്‍ അമേരിക്ക എപ്പോഴും സജ്ജമാണെന്നതിന്റെ സൂചനയാണ് ഈ ആക്രമണത്തിലൂടെ വ്യക്തമാക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.