ബീജിങ്: ഇറക്കുമതി തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് തിരിച്ചടി നല്‍കി ചൈന. അമേരിക്കയില്‍ നിന്നുള്ള നിരവധി ഉത്പന്നങ്ങള്‍ക്ക് ചൈനീസ് വാണിജ്യ മന്ത്രാലയം തീരുവ ഏര്‍പ്പെടുത്തി. അമേരിക്കന്‍ ടെക് ഭീമനായ ഗൂഗിളിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.
കല്‍ക്കരി, ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) എന്നിവയ്ക്ക് 15 ശതമാനം തീരുവയാണ് ചുമത്തിയിട്ടുള്ളത്. ക്രൂഡ് ഓയില്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് 10 ശതമാനം തീരുവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടങ്സ്റ്റണ്‍ വസ്തുക്കള്‍ക്കും ഇറക്കുമതി നിയന്ത്രണമുണ്ട്. ആഗോള ഫാഷന്‍ ബ്രാന്റായ കാല്‍വിന്‍ ക്ലീന്‍ ഉല്‍പാദകരമായ പിഎച്ച്പി കോര്‍പ്പറേഷന്‍, ഇല്ല്യുമിന എന്നിവയെ അപ്രിയ കമ്പനികളായും ചൈന പ്രഖ്യാപിച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം.
അമേരിക്കയിലേക്ക് മാരക മയക്കുമരുന്നായ ഫെന്റനൈല്‍ കയറ്റി അയക്കുന്നു എന്നതാണ് അമേരിക്കയുടെ ചൈനയ്‌ക്കെതിരായ പ്രധാന ആരോപണം. ഫെന്റനൈല്‍ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകുന്നുവെന്ന് ട്രംപ് ആരോപിച്ചു.
അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഇഎ) അഭിപ്രായ പ്രകാരം, രാജ്യത്തെ ഏറ്റവും കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്ന സിന്തറ്റിക് ഓപിയോയിഡാണ് ഫെന്റനൈല്‍. അതേസമയം കാനഡ മെക്‌സിക്കോ എന്നിവയ്ക്ക് എതിരായി തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ച ട്രംപ് ഭരണകൂടം പക്ഷേ ചൈനയ്‌ക്കെതിരായ തീരുവ ചുമത്തലില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടാണ്് ട്രംപ് ഉത്തരവിട്ടത്. ട്രംപിന്റെ ഏകപക്ഷീയമായ താരിഫ് വര്‍ധന പ്രഖ്യാപനം ലോക വ്യാപാര സംഘടനയുടെ നിയമങ്ങളെ ഗുരുതരമായി ലംഘിക്കുന്നതാണ്. സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇത് സഹായകരമല്ലെന്ന് മാത്രമല്ല, ചൈനയും യുഎസും തമ്മിലുള്ള സാമ്പത്തിക, വ്യാപാര സഹകരണത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.