ക്ഷമ ചോദിക്കുന്നുവെന്ന് മന്ത്രി; ക്ഷമയുടെ കാര്യമില്ല, അനുസരിക്കണമെന്ന് സ്പീക്കര്‍: നിയമസഭയില്‍ എം.ബി രാജേഷിനെ 'ചട്ടം പഠിപ്പിച്ച്' എ.എന്‍ ഷംസീര്‍

ക്ഷമ ചോദിക്കുന്നുവെന്ന് മന്ത്രി; ക്ഷമയുടെ കാര്യമില്ല, അനുസരിക്കണമെന്ന് സ്പീക്കര്‍: നിയമസഭയില്‍ എം.ബി രാജേഷിനെ 'ചട്ടം പഠിപ്പിച്ച്' എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: സ്പീക്കറുടെ അനുവാദമില്ലാതെ പ്രതിപക്ഷം ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറഞ്ഞാല്‍ മന്ത്രിക്ക് ഉള്‍പ്പെടെ ഇനി മുതല്‍ മൈക്ക് നല്‍കില്ലെന്ന് സ്പീക്കറുടെ മുന്നറിയിപ്പ്.

തിരുവഞ്ചൂരിന്റെ ചോദ്യവും മന്ത്രി മറുപടി നല്‍കിയതുമാണ് സ്പീക്കറെ ചൊടിപ്പിച്ചത്.പരസ്പരം ഉള്ള ഷട്ടില്‍ കളിയല്ല  നിയമ സഭയിലെ  ചര്‍ച്ചയെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു. ലഹരി വ്യാപനവും സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ കൂടുന്നതും സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചക്കിടയൊയിരുന്നു സ്പീക്കറുടെ ഇടപെടല്‍.

'ചര്‍ച്ചക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുക, മന്ത്രി മറുപടി പറയുക. ഇങ്ങനെ ചെയ്താല്‍ മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് ഇനി മുതല്‍ മൈക്ക് നല്‍കില്ല' - സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ക്ഷമ ചോദിക്കുന്നുവെന്ന് എം.ബി രാജേഷ് പറഞ്ഞു. ക്ഷമയുടെ കാര്യമില്ല ഇനി മുതല്‍ അനുസരിക്കണം എന്ന് ഷംസീര്‍ പറഞ്ഞു.

ലഹരിക്കെതിരെ പല പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും സ്‌കൂളുകളില്‍ നടപ്പാകുന്നില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് കായംകുളം എംഎല്‍എ പ്രതിഭ ഹരി പറഞ്ഞു. വേണ്ടത്ര പരിശോധന നടത്തിയാണോ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് എന്ന് പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പക പോക്കല്‍ കേസുകളില്‍ നടപടി ഉണ്ടായിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് മറുപടി നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.