കമ്പലമല കത്തിയതല്ല കത്തിച്ചത്! പ്രതി പിടിയില്‍; കത്തിയെരിഞ്ഞത് 12 ഹെക്ടറിലധികം പുല്‍മേട്

കമ്പലമല കത്തിയതല്ല കത്തിച്ചത്! പ്രതി പിടിയില്‍; കത്തിയെരിഞ്ഞത് 12 ഹെക്ടറിലധികം പുല്‍മേട്

കല്‍പറ്റ: വയനാട് കമ്പമലയിലേത് മനുഷ്യ നിര്‍മിത കാട്ടുതീയെന്ന വനം വകുപ്പിന്റെ കണ്ടെത്തല്‍ ശരിയെന്ന് സ്ഥിരീകരിച്ചു. വനത്തിന് തീയിട്ടയാളെ പിടികൂടി. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്. 12 ഹെക്ടറിലധികം പുല്‍മേടാണ് കത്തിയമര്‍ന്നത്. ഇയാള്‍ വനത്തിന് തീയിട്ടത് എന്തിനാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം വനത്തിലെ തീകെടുത്താനുള്ള ശ്രമം നടക്കുകയാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. തീപിടുത്തം സ്വാഭാവികമല്ലെന്നും ഇത് മനുഷ്യ നിര്‍മിതമാകാമെന്നും വനംവകുപ്പ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി പിടിയിലായത്.

പ്രതി സുധീഷിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുനെല്ലിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് വാറന്റുണ്ടായിരുന്നതായും സൂചനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.