തിരുവനന്തപരം: കേരള മനസാക്ഷിയെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ പ്രതി അഫാന്റെ പിതാവ് പേരുമല ആര്‍ച്ച് ജംക്ഷന്‍ സല്‍മാസില്‍ അബ്ദുല്‍ റഹിം തിരുവനന്തപുരത്ത് എത്തി. ഇന്ന് രാവിലെ 7:45 നാണ് റഹീം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
റഹിമിന്റെ ഇളയമകന്‍, അമ്മ, സഹോദരന്‍, സഹോദരഭാര്യ എന്നിവരെ അടിക്കിയിരിക്കുന്ന പാങ്ങോട് താഴേപാങ്ങോടുള്ള ജുമാ മസ്ജിദിലേക്കാണ് ആദ്യം റഹീം പോയത്. പിന്നീട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമിയെ സന്ദര്‍ശിച്ചു. അതേസമയം റഹിമിന്റെ മാനസിക അവസ്ഥ പരിഗണിച്ച ശേഷം മാത്രമെ പൊലീസ് ചോദ്യം ചെയ്യലിലേക്ക് കടക്കുകയുള്ളുവെന്നാണ് വിവരം.
65 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് അഫാന്‍ പൊലീസില്‍ പറഞ്ഞത്. എന്നാല്‍ തങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ കടം മാത്രമേയുള്ള എന്ന് പിതാവ് റഹീം പറയുന്നു. അങ്ങനെയെങ്കില്‍ റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്.
വിങ്ങുന്ന മനസുമായാണ് റഹീം നാട്ടിലെത്തിയത്. പ്രതിസന്ധിയില്‍ നിന്ന് കരകയറി ജീവിതത്തിലേക്ക് തിരിച്ചു കയറാമെന്ന വിശ്വാസത്തോടെ മുമ്പോട്ട് പോകുന്നതിനിടയിലാണ് ദുരന്ത വാര്‍ത്ത റഹിമിനെ തേടി എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.