ബം​ഗളൂരുവിൽ ആരാധന ചാപ്പൽ തകർത്ത് തിരുവോസ്തിയും അരുളിക്കയും മോഷ്ടിച്ചു

ബം​ഗളൂരുവിൽ ആരാധന ചാപ്പൽ തകർത്ത് തിരുവോസ്തിയും അരുളിക്കയും മോഷ്ടിച്ചു

ബംഗളുരു: ബംഗളുരുവിലെ ഉത്തരഹള്ളി സെന്റ് ആന്റണീസ് ദേവാലയത്തില്‍ നിന്ന് തിരുവോസ്തി അടങ്ങിയ അരുളിക്ക മോഷ്ടിച്ചു. അക്രമികൾ ആരാധന ചാപ്പലില്‍ അതിക്രമിച്ച് കയറിയാണ് ആരാധനയ്ക്കായി അരുളിക്കയില്‍ എഴുന്നള്ളിച്ചു വച്ചിരുന്ന ദിവ്യകാരുണ്യം മോഷ്ടിച്ചത്. ഫെബ്രുവരി 25ന് രാത്രിയിലാണ് സംഭവം.

പൊലീസില്‍ പരാതി നല്‍കി ദിവസങ്ങൾ പിന്നിട്ടും തിരുവോസ്തിയോ അരുളിക്കയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബംഗളുരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ പറഞ്ഞു. വിശുദ്ധ കുർബാനയ്‌ക്കെതിരായ ഈ കഠിനമായ അപരാധത്തിന് പരിഹാരം ചെയ്ത് ദൈവത്തിൻ്റെ കരുണ തേടി പ്രാർത്ഥിക്കണമെന്ന് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ബംഗളുരു അതിരൂപതയുടെ കീഴിലുള്ള എല്ലാ ദൈവാലയങ്ങളിലും പ്രായശ്ചിത്ത പരിഹാരദിനമായി ആചരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.