മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: മൂന്നാം ഘട്ട കരട് പട്ടികയായി; മൂന്ന് വാര്‍ഡുകളിലായി 70 കുടുംബങ്ങള്‍

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: മൂന്നാം ഘട്ട കരട് പട്ടികയായി;  മൂന്ന് വാര്‍ഡുകളിലായി 70 കുടുംബങ്ങള്‍

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടികയായി. മൂന്ന് വാര്‍ഡുകളിലായി 70 കുടുംബങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വഴി ഇല്ലാത്ത പ്രദശങ്ങളിലുള്ളവരാണ് മൂന്നാംഘട്ട പട്ടികയിലുള്ളത്. ഇതോടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 393 ആയി. പരാതികള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി ഈ മാസം 13 വരെയാണ്.

മേപ്പാടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ 18, പതിനൊന്നാം വാര്‍ഡില്‍ 37, പന്ത്രണ്ടാം വാര്‍ഡില്‍ 15, എന്നിങ്ങനെ 70 കുടുംബങ്ങളാണ് പട്ടികയിലുള്ളത്. ഒന്നാം ഘട്ട പട്ടികയില്‍ 242 കുടുംബങ്ങളും നോ ഗോ സോണിലെ രണ്ടാം ഘട്ട പട്ടികയില്‍ 81 കുടുംബങ്ങളും ഉണ്ട്. അവസാന ഘട്ട പട്ടികും പുറത്തുവരുമ്പോള്‍ 393 കുടുംബങ്ങളാണ് ഗുണഭോക്താക്കളായി വരുന്നത്.

ഒന്നാം ഘട്ട കരട് പട്ടികയില്‍ വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവരാണ് ഉള്‍പ്പെട്ടിരുന്നത്. രണ്ടാം ഘട്ടത്തില്‍ വാസയോഗ്യമല്ലെന്ന് ജോണ്‍ മത്തായി കമ്മീഷന്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ വീടുകളുള്ളവരും മൂന്നാം ഘട്ട കരട് പട്ടികയില്‍ വീട്ടിലേക്ക് വഴി ഇല്ലാതായി ഒറ്റപ്പെട്ട ആളുകളും ഉള്‍പ്പെടുന്നു.

ഇനിയും 16 കുടുംബങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്്. ഇക്കാര്യം സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാനും ദുരന്ത നിവാരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.