തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ ദിവസങ്ങളായി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. എല്‍ജിഎസ് റാങ്ക് ഹോള്‍ഡേസുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

മന്ത്രിയുടെ ഓഫീസില്‍വച്ച് ചര്‍ച്ച നടക്കുമെന്നും അറിയിച്ചു . തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഇടപെടലെന്നാണ് സൂചന.
ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ഇനിയും രണ്ട് മാസങ്ങള്‍ കൂടി ഉള്ളതിനാല്‍ ഈ ലിസ്റ്റില്‍ നിന്ന് കൂടുതല്‍ നിയമനം നടത്തുമെന്നും അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.