ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവര്‍ക്ക് മതിയായ പ്രാതിനിധ്യം വേണം: മാര്‍ റാഫേല്‍ തട്ടില്‍

ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവര്‍ക്ക്  മതിയായ പ്രാതിനിധ്യം വേണം: മാര്‍ റാഫേല്‍ തട്ടില്‍

കോട്ടയം: ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ സമൂഹത്തിന് മതിയായ പ്രാതിനിധ്യം വേണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ഒപ്പം അതിസൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ഉറപ്പാക്കുകയും വേണം.

ചര്‍ച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്റല്‍ നടന്ന നാഷണല്‍ ക്രിസ്ത്യന്‍ ലീഡേഴ്‌സ് കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാര്‍ തട്ടില്‍. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നേരിട്ടു നടപ്പാക്കിയെങ്കില്‍ മാത്രമേ വിതരണത്തിലെ തുല്യത ഉറപ്പാക്കാന്‍ കഴിയുകയുള്ളുവെന്നും അദേഹം പറഞ്ഞു.

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ സിങ് ലാല്‍പ്പുര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, ഗോവ വ്യവസായ മന്ത്രി മൗവിന്‍ ഗോഡിന്‍ ഹോ, മാര്‍ സാമുവേല്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്‌കോപ്പ, ബിഷപ് സില്‍വാന്‍സ് ക്രിസ്ത്യന്‍, ബിഷപ് തിമോത്തി രവീന്ദര്‍, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ചര്‍ച്ച് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, അസോസിയേറ്റ് സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍, ട്രഷറര്‍ ഡോ. സസ്മിത് പത്ര എംപി എന്നിവര്‍ പ്രസംഗിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.