വയനാട് ടൗണ്‍ഷിപ്പ്: എല്‍സ്റ്റോണ്‍ എസ്റ്റേറ്റിന്റെ ഭൂമിക്ക് 26 കോടി നല്‍കും; 21 കുട്ടികള്‍ക്ക് പഠനാവശ്യത്തിന് 10 ലക്ഷം വീതം നല്‍കും

വയനാട് ടൗണ്‍ഷിപ്പ്: എല്‍സ്റ്റോണ്‍ എസ്റ്റേറ്റിന്റെ ഭൂമിക്ക് 26 കോടി നല്‍കും; 21 കുട്ടികള്‍ക്ക് പഠനാവശ്യത്തിന് 10 ലക്ഷം വീതം നല്‍കും

തിരുവനന്തപുരം: വയനാട് ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് 26.56 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിന്ന് 64 ഹെക്ടര്‍ ഭൂമിയിയാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ഏറ്റെടുക്കുന്നത്. മാതാപിതാക്കളില്‍ ഒരാളെയോ രണ്ട് പേരെയോ നഷ്ടമായവര്‍ക്കും 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

വൈത്തിരി താലൂക്കില്‍പ്പെട്ട കല്‍പ്പറ്റ വില്ലേജില്‍ ബ്ലോക്ക് 19 ല്‍ റീസര്‍വ്വെ നമ്പര്‍ 88/ 158, 88/159, 88/62 88/66, 88/137 എന്നിവയില്‍പ്പെട്ട ഭൂമിയാണ് ഏറ്റെടുക്കുന്നത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള 64.4075 ഹെക്ടര്‍ സ്ഥലമാണിത്.

ഇതിന് വിശദവില വിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 26,56,10,769 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഏഴ് കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ മാത്രം നഷ്ടപ്പെട്ട 14 കുട്ടികള്‍ക്കും പഠനാവശ്യത്തിനായി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കും. 18 വയസുവരെ തുക പിന്‍വലിക്കാന്‍ കഴിയില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധന സഹായം നല്‍കുന്നത്. വനിത ശിശു വികസന വകുപ്പ് അനുവദിച്ച ധന സഹായത്തിന് പുറമെയാണിത്. തുക ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷാ കര്‍ത്താവിന് ഓരോ മാസവും നല്‍കും.

വയനാട് ടൗണ്‍ഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിര്‍വ്വഹണ യൂണിറ്റില്‍ വിവിധ തസ്തികള്‍ അനുവദിച്ചു. അക്കൗണ്ട്‌സ് ഓഫീസര്‍, സിവില്‍ എന്‍ജിനീയര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കും. ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ എന്ന തസ്തിക ഫിനാന്‍സ് ഓഫീസര്‍ എന്ന് പുനര്‍നാമകരണം ചെയ്യും.

സ്റ്റാഫിന്റെ നിയമനം നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുമതി നല്‍കും. പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ തലവനായി വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.