'തമിഴ്‌നാട് പൊരുതും' എന്ന മുദ്യാവാക്യമെഴുതിയ ടി ഷര്‍ട്ട് ധരിച്ച് ഡിഎംകെ എംപിമാര്‍ ലോക്‌സഭയില്‍; ചൊടിച്ച് സ്പീക്കര്‍

'തമിഴ്‌നാട് പൊരുതും' എന്ന മുദ്യാവാക്യമെഴുതിയ ടി ഷര്‍ട്ട് ധരിച്ച് ഡിഎംകെ എംപിമാര്‍ ലോക്‌സഭയില്‍; ചൊടിച്ച് സ്പീക്കര്‍

ന്യൂഡല്‍ഹി: നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിനെതിരെ 'തമിഴ്‌നാട് പൊരുതും' എന്നുള്‍പ്പടെയുളള മുദ്യാവാക്യങ്ങള്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ട് ധരിച്ച് ഡിഎംകെ എംപിമാര്‍ സഭയ്ക്കുള്ളിലെത്തിയത് ലോക്‌സഭാ സ്പീക്കറെ ചൊടിപ്പിച്ചു.

മുദ്രാവാക്യങ്ങള്‍ എഴുതിയ ടി ഷര്‍ട്ട് ധരിച്ച് സഭയ്ക്കുള്ളില്‍ എത്തരുതെന്ന് ഡിഎംകെ എംപിമാരോട് സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശിച്ചു.  ഇത്തരം നടപടികള്‍ പാര്‍ലമെന്ററി ചട്ടങ്ങള്‍ക്കും മര്യാദകള്‍ക്കും വിരുദ്ധമാണെന്ന് സ്പീക്കര്‍ പറഞ്ഞു.

'നിയമങ്ങളും നടപടി ക്രമങ്ങളും പാലിച്ചാണ് സഭ പ്രവര്‍ത്തിക്കുന്നത്. സഭയോടുള്ള അന്തസും ബഹുമാനവും അംഗങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ട്. എന്നാല്‍ ചില എംപിമാര്‍ നിയമങ്ങള്‍ പാലിക്കുന്നില്ല. അന്തസ് ലംഘിക്കുകയും ചെയ്യുന്നു. എത്ര വലിയ നേതാവായാലും ഇത്തരം വസ്ത്രങ്ങള്‍ സഭയ്ക്കുള്ളില്‍ അംഗീകരിക്കാനാകില്ല'- സ്പീക്കര്‍ വ്യക്തമാക്കി.

ഡിഎംകെ അംഗങ്ങളോട് സഭയ്ക്ക് പുറത്തു പോകാനും പാര്‍ലമെന്ററി നിയമങ്ങള്‍ അനുശാസിക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിച്ച് തിരിച്ചു വരാനും ഓം ബിര്‍ള ഉത്തരവിട്ടു. എന്നാല്‍ അംഗങ്ങള്‍ ഇതിനു തയ്യാറാകാത്തതോടെ ഉച്ചവരെ സഭ നിര്‍ത്തിവെച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.