കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മരിക്കണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. ഇത് ഉടന്‍ സംഭവിക്കുമെന്നും അദേഹം പറഞ്ഞു. പുടിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സമയത്താണ് സെലന്‍സ്‌കിയുടെ പരാമര്‍ശം.
'മരണത്തെ പുടിന്‍ ഭയപ്പെടുന്നുണ്ട്. അദേഹം ഉടന്‍ മരിക്കും. അതൊരു വസ്തുതയാണ്. അതോടെ യുദ്ധം അവസാനിക്കും'- സെലെന്‍സ്‌കി പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുടിന്‍ ഉടനെ മരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നും സെലെന്‍സ്‌കി പറഞ്ഞത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി അവശ നിലയിലാണ് പുട്ടിനെ പൊതു വേദികളില്‍ കണ്ടിരുന്നത്. കൈകാലുകള്‍ വിറയ്ക്കുന്നതും നിയന്ത്രണാതീതമായി ചുമയ്ക്കുന്നതുമെല്ലാം പുടിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.
എന്നാല്‍ സെലന്‍സ്‌കിയുടെ പരാമര്‍ശത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് റഷ്യ ഇതുവരെ തയ്യാറായിട്ടില്ല. 2022 ല്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയ്ഗുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മേശയില്‍ തല കുമ്പിട്ടിരിക്കുന്ന പുടിന്റെ വിഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് അദേഹം പാര്‍ക്കിന്‍സണ്‍സ് രോഗ ബാധിതനാണെന്നും കാന്‍സറാണെന്നുമുള്ള വാര്‍ത്ത പരന്നു. ഇതും റഷ്യ തള്ളി കളയുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.