അബൂജ: നൈജീരിയയിൽ നിന്നും ആശ്വസ വാർത്ത. മാർച്ച് 23ന് സായുധധാരികൾ തട്ടിക്കൊണ്ടു പോയ ഒവേരി അതിരൂപതാംഗമായ ഫാദർ ജോൺ ഉബേച്ചു മോചിതനായി. ഫാദർ ജോൺ ഉബേച്ചുവിനെ മോചിപ്പിച്ചതായി അതിരൂപതയുടെ ചാൻസലർ ഫാ. പാട്രിക് സി. എംബാര അറിയിച്ചു. ഇസോംബെയിലെ ഹോളി ഫാമിലി കത്തോലിക്ക ഇടവക വികാരിയാണ് ഫാ. ജോൺ.
ഞായറാഴ്ച വൈകുനേരം വൈദികരുടെ വാർഷിക ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ യാത്ര ചെയ്യുന്നതിനിടെ തെക്കൻ നൈജീരിയയിലെ ഇമോ സംസ്ഥാനത്തെ ഒഗുട്ട ലോക്കൽ ഗവൺമെന്റ് ഏരിയയിലെ എജെമെക്വുരു റോഡിൽ നിന്നാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്.
“ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിനും ഞങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം നൽകിയതിനും ഞങ്ങൾ ദൈവത്തിനു നന്ദി പറയുന്നു. ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ” – ഈ വാക്കുകളോടെയാണ് സന്തോഷകരമായ മോചന വാർത്ത ഫാ. പാട്രിക് അറിയിച്ചത്.
നൈജീരിയയിൽ ഇക്കഴിഞ്ഞ കാലയളവിൽ നിരവധി വൈദികരെയും സന്യസ്തരെയും വൈദിക വിദ്യാർഥികളെയും അക്രമികൾ തട്ടിക്കൊണ്ടു പോയിട്ടുണ്ട്. അവരിൽ ചിലർ മോചിതരായെങ്കിലും ചിലർ കൊല ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നൈജീരിയയിൽ 145 കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് നൈജീരിയയിലെ കത്തോലിക്കാ ബിഷപ്പുമാർ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരിന്നു. ഇതിൽ പതിനൊന്ന് വൈദികരും കൊല്ലപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.