ന്യൂഡല്‍ഹി: എമ്പുരാന്‍ സിനിമയ്‌ക്കെതിരായ വിവാദം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ സിപിഎം. മറ്റ് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ റഹീം എംപി രാജ്യസഭാ അധ്യക്ഷന് കത്ത് നല്‍കി. രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം സംഘപരിവാര്‍ നടത്തുകയാണെന്നും ഇതാണ് എമ്പുരാന്‍ വിഷയത്തില്‍ പ്രകടമാകുന്നതെന്നും റഹീം പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തുടങ്ങി പാര്‍ട്ടി നേതാക്കളും മന്ത്രിമാരും തിയറ്ററിലെത്തി എമ്പുരാന്‍ കാണുകയും ചിത്രത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും സംഘപരിവാര്‍ ആക്രമണത്തെ എതിര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കാന്‍ സിപിഎം തീരുമാനിച്ചത്.
വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും ചിത്രം ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംപിടിച്ചു. റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ടാണ് എമ്പുരാന്‍ 200 കോടി ക്ലബിലെത്തിയത്. നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിച്ചത്.
അതേസമയം ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഉടന്‍ തീയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് മൂന്ന് മിനിറ്റാണ് ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.