ഒഡീഷയില്‍ കത്തോലിക്ക വൈദികനും വിശ്വാസികള്‍ക്കും പൊലീസിന്റെ ക്രൂര മര്‍ദനം; പള്ളിയങ്കണത്തില്‍ അതിക്രമിച്ചു കയറി തല്ലിച്ചതച്ചു

ഒഡീഷയില്‍ കത്തോലിക്ക വൈദികനും വിശ്വാസികള്‍ക്കും പൊലീസിന്റെ ക്രൂര മര്‍ദനം; പള്ളിയങ്കണത്തില്‍ അതിക്രമിച്ചു കയറി തല്ലിച്ചതച്ചു

ദേവാലയത്തിലുണ്ടായിരുന്ന വസ്തുക്കള്‍ പൊലീസ് കൊള്ളയടിക്കുകയും ചെയ്തു.

ഭുവനേശ്വര്‍: കത്തോലിക്ക വൈദികനും വിശ്വാസികള്‍ക്കും നേരേ ഒഡീഷ പൊലീസിന്റെ അഴിഞ്ഞാട്ടം. ബെര്‍ഹാംപൂര്‍ രൂപതയ്ക്ക് കീഴിലുള്ള ജുബാ ഇടവക വികാരി മലയാളിയായ ഫാ.ജോഷി ജോര്‍ജിനും ഇടവകാംഗങ്ങള്‍ക്കുമാണ് പൊലീസിന്റെ ക്രൂര മര്‍ദനമേറ്റത്.

കഴിഞ്ഞ മാര്‍ച്ച് 22 ന് ഒരു സംഘം പൊലീസുകാര്‍ പളള്ളിയങ്കണത്തിലേക്ക് ഇരച്ചു കയറുകയും ഫാ.ജോഷി അടക്കം പള്ളിയിലുണ്ടായിരുന്ന വിശ്വാസികളെ തലങ്ങും വിലങ്ങും മര്‍ദിക്കുകയുമായിരുന്നു. മാത്രമല്ല ദേവാലയത്തിലുണ്ടായിരുന്ന  വസ്തുക്കള്‍ പൊലീസ് കൊള്ളയടിക്കുകയും ചെയ്തു.

ഗ്രാമത്തില്‍ തലേ ദിവസം നടന്ന ഒരു റെയ്ഡുമായി ബന്ധപ്പെടുത്തിയാണ് പൊലീസ് ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ അതിക്രമം അഴിച്ചു വിട്ടത്. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ നിരവധി ഗ്രാമവാസികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മയക്കുമരുന്നിനെതിരെ നിരന്തരം ബോധവല്‍ക്കരണം നടത്തുന്ന പള്ളി അധികൃതര്‍ക്ക് കഞ്ചാവുമായോ, റെയ്ഡുമായോ യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും പൊലീസ് പള്ളിയങ്കണത്തില്‍ അതിക്രമിച്ച് കയറി അക്രമം അഴിച്ചു വിട്ടത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് ഫാ. ജോഷി ജോര്‍ജ് പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.