രാഷ്ട്ര ദീപിക മുന്‍ മാനേജിങ് ഡയറക്ടര്‍ ഡോ.പി.കെ എബ്രഹാമിന്റെ സംസ്‌കാരം ഇന്ന്

രാഷ്ട്ര ദീപിക മുന്‍ മാനേജിങ് ഡയറക്ടര്‍ ഡോ.പി.കെ എബ്രഹാമിന്റെ സംസ്‌കാരം ഇന്ന്

കൊച്ചി: രാഷ്ട്ര ദീപിക ലിമിറ്റഡിന്റെ മുന്‍ മാനേജിങ് ഡയറക്ടറും എഡിറ്ററുമായിരുന്ന ഡോ. പി.കെ. എബ്രഹാം (82) അന്തരിച്ചു.  രോഗ ബാധിതനായി ബെംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു.

സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. തുടര്‍ന്ന് തൃക്കാക്കര വിജോഭവന്‍ സെമിത്തേരിയില്‍ മൃതശരീരം സംസ്‌കരിക്കും.

ഭാര്യ: ക്ലാരമ്മ എബ്രഹാം (കോട്ടയം തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗം). മക്കള്‍: ഡിംപിള്‍ ട്രീസ എബ്രഹാം (ബംഗളൂരു), അഞ്ജു എല്‍സ എബ്രഹാം (ന്യൂയോര്‍ക്ക്). മരുമക്കള്‍: റിട്ട. കമാന്‍ഡര്‍ അജിത് ജോര്‍ജ് (ഡെല്‍ ടെക്‌നോളജീസ്), മനീഷ് തട്ടില്‍ (ന്യൂയോര്‍ക്ക്).

ഇരിട്ടി പുറവന്‍തുരുത്തില്‍ കുടുംബാംഗമായ എബ്രഹാം കുസാറ്റ് ആദ്യ ബാച്ച് എം.ബി.എ റാങ്ക് ജേതാവായിരുന്നു. പിന്നീട് സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്ഡി നേടി. പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് എസ്റ്റേറ്റ് മാനേജരായും മുപ്പത് കൊല്ലത്തോളം ഫാക്ടില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ വിവിധ തസ്തികകളിലും പ്രവര്‍ത്തിച്ചു.

വീക്ഷണം പത്രത്തിന്റെ ചീഫ് എഡിറ്ററും എക്‌സിക്യുട്ടീവ് ഡയറക്ടറുമായിരുന്നു. മോട്ടിവേഷണല്‍ പ്രഭാഷകനായിരുന്ന അദ്ദേഹം 'ഇന്‍ സെര്‍ച്ച് ഓഫ് ലക്ക്', 'എക്‌സ്ട്രാ ഓഡിനറി പെര്‍ഫോമന്‍സ് ഫ്രം ഓഡിനറി പീപ്പിള്‍' എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്. സൗത്ത് കളമശേരി ശാന്തി നഗര്‍ 68-ാം നമ്പര്‍ വസതിയിലായിരുന്നു താമസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.