പാലാ: വഖഫ് ബില്‍ നിയമ ഭേദഗതിയെ എതിര്‍ത്ത കേരളത്തില്‍ നിന്നുള്ള എംപിമാരെ വിമര്‍ശിച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. വഖഫ് ബില്‍ പല എംപിമാരുടെയും വിലയും അറിവില്ലായ്മയും വെളിപ്പെട്ടെന്ന് വ്യക്തമാക്കിയ മാര്‍ കല്ലറങ്ങാട്ട് ഇക്കാര്യത്തില്‍ കെസിബിസിയും സിബിസിഐയും നല്‍കിയ നിര്‍ദേശം എംപിമാര്‍ ചെവികൊണ്ടില്ലെന്നും കുറ്റപ്പെടുത്തി.
വഖഫ് മതപരമായ വിഷയമല്ല. ദേശീയവും സാമൂഹിക പ്രാധാന്യവുമുള്ള വിഷയമാണെന്നും അദേഹം പറഞ്ഞു. പലരെയും വോട്ട് ചെയ്ത് ജയിപ്പിക്കാന്‍ കഴിയില്ലെങ്കിലും തോല്‍പ്പിക്കാന്‍ ശക്തിയുണ്ട്. നേതാക്കള്‍ക്ക് ജനങ്ങളോടാണ് ഉത്തരവാദിത്തം വേണ്ടത്, രാഷ്ടീയ പാര്‍ട്ടികളോടല്ല. ഒരു ജനതയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടാനാണ് ചിലര്‍ ശ്രമിച്ചത്.
ജബല്‍പൂരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ജബല്‍പ്പൂരില്‍ പൊലീസിന്റെ മുന്നിലിട്ട് വൈദികരെയും വിശ്വാസികളെയും ക്രൂരമായി മര്‍ദ്ദിച്ചു.
ഭരണഘടനയെ വെല്ലുവിളിച്ചാണ് ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത്. ജബല്‍പ്പൂരില്‍ അമ്പലത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ചതാണ് ആക്രമത്തിന് കാരണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.