പൊലീസില്‍ പ്രത്യേക പോക്സോ വിങ് രൂപീകരിക്കും; മൂന്നൂറിലധികം തസ്തിക സൃഷ്ടിക്കും

 പൊലീസില്‍ പ്രത്യേക പോക്സോ വിങ് രൂപീകരിക്കും; മൂന്നൂറിലധികം തസ്തിക സൃഷ്ടിക്കും

തിരുവനന്തപുരം: പൊലീസില്‍ പ്രത്യേക പോക്സോ വിങ് ഉള്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതുപ്രകാരം ജില്ലയില്‍ എസ്ഐമാര്‍ക്ക് കീഴില്‍ പ്രത്യേക വിഭാഗം വരും.

പോക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക വിഭാഗത്തെ കൊണ്ടു വരുന്നത്. ജില്ലകളിലായിരിക്കും ഇത് നിലവില്‍ വരിക. എസ്ഐമാരുടെ കീഴില്‍ പ്രത്യേക വിഭാഗമായി പ്രവര്‍ത്തിക്കുന്ന വിങിന്റെ ചുമതല ഡിവൈഎസ്പിമാര്‍ക്കായിരിക്കും.

നാല് ഡിവൈഎസ്പി, 40 എസ്ഐ പോസ്റ്റുകള്‍ ഉള്‍പ്പടെ 304 പേര്‍ക്കായിരിക്കും നിയമനം. പൊലീസ് നിയമനങ്ങളില്‍ മെല്ലപ്പോക്ക് ആരോപിച്ച് സമരം നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനമെന്നതും ശ്രദ്ധേയമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.