ജെറുസലേം: വിശുദ്ധ നാട്ടിൽ കഴിഞ്ഞ വർഷം ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങൾ വർധിച്ചതായി റിപ്പോർട്ട്. ഇസ്രയേലിലും കിഴക്കൻ ജെറുസലേമിലും മാത്രം ക്രിസ്ത്യൻ സമൂഹത്തിനെതിരെ 111 പീഡനങ്ങളും അക്രമങ്ങളും നടന്നതായി മതാന്തര സഹവർത്തിത്വത്തിനായി സമർപ്പിച്ചിരിക്കുന്ന സംഘടനയായ റോസിങ് സെന്റർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
111 ആക്രമണ കേസുകളിൽ 47 എണ്ണം ശാരീരിക ആക്രമണങ്ങളായിരുന്നു. പല പ്രദേശങ്ങളിലും പ്രത്യേകിച്ച് പഴയ ജറുസലേമിൽ പുരോഹിതന്മാർ, സമർപ്പിതർ, സന്യാസിമാർ, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ക്രൈസ്തവർ എന്നിവർ ദിവസേന ഈ ആക്രമണങ്ങൾക്ക് വിധേയരാകുന്നുണ്ട്.
മതസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളും വിശുദ്ധ നാട്ടിൽ നിഷേധിക്കപ്പെടുന്നുണ്ട്. പൊതു ഇടങ്ങളിൽ നിന്ന് കുരിശുകൾ അടക്കം നിക്കം ചെയ്യുപ്പെടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷം പള്ളികളിലും ആശ്രമങ്ങളിലും 35 നശീകരണ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ പള്ളികളുടെ ചുവരുകളിലെ ചുവരെഴുത്ത്, കല്ലെറിയൽ, തീവയ്പ്പ്, ക്രിസ്ത്യൻ പ്രതിച്ഛായയെ വികൃതമാക്കൽ എന്നിവ ഉൾപ്പെടുന്നു. വടക്കൻ ഇസ്രയേലിലെ ഒരു കത്തോലിക്കാ ധ്യാനകേന്ദ്രം റെയ്ഡ് ചെയ്യപ്പെട്ടതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
“ഇനിയും നിരവധി ആക്രമണങ്ങൾ ഇവിടെ നടക്കുന്നുണ്ട്. പക്ഷേ അവ നിരീക്ഷിക്കാൻ വളരെ ബുദ്ധിമുട്ടാണ്. 2023 ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തിന് ശേഷം അഴിച്ചുവിട്ട യുദ്ധം കാരണം വിശുദ്ധ നാട്ടിലേക്കുള്ള ക്രിസ്ത്യൻ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുള്ളത്. തീർഥാടകരുടെ എണ്ണത്തിൽ വർധനവുള്ള ഒരു കാലഘട്ടത്തിലായിരുന്നെങ്കിൽ ആക്രമണങ്ങളുടെ എണ്ണം വളരെ കൂടുതലാകുമായിരുന്നു,” റിപ്പോർട്ടിന്റെ രചയിതാക്കളിൽ ഒരാളായ ഫെഡറിക്ക സാസോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.