കൊച്ചി: ബുക്കിങ് തിരക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ 'ദ ചോസണ്‍' ബൈബിള്‍ പരമ്പരയിലെ അന്ത്യഅത്താഴം പ്രമേയമാക്കിയുള്ള 'ലാസ്റ്റ് സപ്പറി'ന്റെ പെസഹ വ്യാഴാഴ്ചത്തെ പ്രദര്‍ശനം കേരളത്തില്‍ കൂടുതല്‍ തീയറ്ററുകളിലേക്ക്. മാത്രമല്ല, പ്രദര്‍ശനം ഈസ്റ്റര്‍ ഞായര്‍ വരെ തുടരാനും തീരുമാനിച്ചു.
പെസഹ വ്യാഴാഴ്ച കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പിവിആര്‍, സിനിപൊളിസ് സ്‌ക്രീനുകളില്‍ മാത്രമായിട്ടായിരുന്നു ആദ്യ ഘട്ടത്തില്‍ ഷോ ക്രമീകരിച്ചിരുന്നത്. കോഴിക്കോട്, തൃശൂര്‍ നഗരങ്ങളിലെ പിവിആര്‍, സിനിപൊളിസ് സ്‌ക്രീനുകളിലും പുതുതായി പ്രദര്‍ശനം ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് 'ബുക്ക് മൈഷോ' ഓണ്‍ലൈന്‍ ബുക്കിങ് വ്യക്തമാക്കുന്നു.
യേശുവിന്റെ പീഡാനുഭവങ്ങള്‍ക്ക് മുന്നോടിയായി ജെറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദേവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉള്‍പ്പെടെ പ്രമേയമാകുന്ന അഞ്ചാം സീസണിന്റെ പ്രദര്‍ശനം ഇതോടെ പെസഹ വ്യാഴം മുതല്‍ ഈസ്റ്റര്‍ വരെ നടക്കും.
ഇന്ന് രാവിലെ തന്നെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും പിവിആര്‍ സ്‌ക്രീനുകളില്‍ ബുക്കിങ് അതിവേഗം നടന്നതോടെയാണ് കൂടുതല്‍ ഷോകള്‍ അനുവദിക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനിടെ ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ നാളത്തെ നിരവധി ഷോകള്‍ ഹൗസ് ഫുള്ളായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.