ജെറുസലേം: പീഡകളുടെയും സഹനങ്ങളുടെയും വ്യഥകളിൽ നിന്ന് പ്രത്യാശയുടെ പൊൻകതിർ വിടർത്തി യേശു ഉയിർത്തെഴുന്നേറ്റതിനെ അനുസ്മരിച്ച് ക്രൈസ്തവർ ഞായറാഴ്ച ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു. വിശുദ്ധ നഗരമായ ജെറുസലേമിലും വിശ്വാസികൾ യേശു ക്രിസ്തുവിന്റെ ഉയിർപ്പ് തിരുനാൾ ആഘോഷമാക്കി മാറ്റി.
തെരെസാന്ത ദേവാലയത്തിൽ ശനിയാഴ്ച രാത്രി 9.30 ന് തിരുക്കർമ്മങ്ങൾ ആരംഭിച്ചു. തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ടിനു പനച്ചിക്കൽ മുഖ്യ കർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ബാബു ജോസഫ് ഒഎഫ്.എം കപ്പൂച്ച്യനും ഫാ. ജെയിൻ ജോസഫ് എം.സി.ബിഎസും സഹ കർമികരായി. ഫാ. ജെയിൻ ജോസഫ് എം.സി.ബി.എസ് വചന സന്ദേശം നൽകി. അനേകം വിശ്വാസികൾ ഈ തിരുനാളിൽ പങ്കുചേർന്നു.
ഈസ്റ്റർ ഉത്സവത്തിന്റെ പ്രതീകമായ ഈസ്റ്റർ എഗ്ഗ് എല്ലാവർക്കും വിതരണം ചെയ്തു. പ്രതീക്ഷയും പുതുജീവിതത്തിന്റെ ആനന്ദവും നിറഞ്ഞ ഈ ആഘോഷം വിശ്വാസികൾക്ക് ആഴമുള്ള ആത്മീയ അനുഭവമായി മാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.