'പാപ്പ ആഴമായ വിശ്വാസവും അതിരറ്റ കാരുണ്യവും ഉള്ള വ്യക്തി; പ്രിയ പോപ്പ് സമാധാനത്തോടെ വിശ്രമിക്കൂ'; മാർപാപ്പയെ അനുസ്മരിച്ച് ലോകനേതാക്കൾ

'പാപ്പ ആഴമായ വിശ്വാസവും അതിരറ്റ കാരുണ്യവും ഉള്ള വ്യക്തി; പ്രിയ പോപ്പ് സമാധാനത്തോടെ വിശ്രമിക്കൂ'; മാർപാപ്പയെ അനുസ്മരിച്ച് ലോകനേതാക്കൾ

വാഷിങ്ടൺ ഡിസി: ലോകമെമ്പാടുമുള്ള വിശ്വാസികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം. നിരവധി ലോകനേതാക്കൾ‌ മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

അവസാനമായി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ലോക നേതാവ് ജെ.ഡി വാൻസ് അനുശോചനം അറിയിച്ചു. രോ​ഗശയ്യയിലായിരുന്ന പാപ്പ അന്ത്യയാത്രയ്ക്കുള്ള ഒരുക്കത്തിലാണെന്ന് തോന്നി എന്നായിരുന്നു ജെ.ഡി വാൻസിൻ്റെ പ്രസ്താവന.

‘‘മാർപാപ്പ വിടവാങ്ങിയെന്ന് അറിഞ്ഞു. അദേഹത്തെ സ്നേഹിക്കുന്ന ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് ക്രിസ്ത്യൻ വിശ്വാസികൾക്കൊപ്പമാണ് എന്റെ മനസ്. വളരെയധികം ക്ഷീണിതനായിരുന്നെങ്കിലും ഇന്നലെ അദേഹത്തെ കാണാനായതിൽ സന്തോഷമുണ്ട്. കോവിഡിന്റെ ആദ്യനാളുകളിൽ അദേഹം മുന്നോട്ടുവച്ച മനോഹരമായ മാതൃക എന്നും ഓർമിക്കപ്പെടും,’’ – ജെ.ഡി വാൻസ് എക്സിൽ കുറിച്ചു.


വൈറ്റ് ഹൗസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയും മാർപപ്പയ്ക്ക് അനുശോചനമറിയിച്ചു. മാർപാപ്പയോടൊപ്പം ട്രംപും ജെഡി വാൻസുമുള്ള ചിത്രം പങ്കുവെച്ചാണ് വൈറ്റ് ഹൗസ് അനുശോചനം രേഖപ്പെടുത്തിയത്. ”ഫ്രാൻസിസ് പോപ്പ്, സമാധാനത്തോടെ വിശ്രമിക്കൂ” എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

ഒരു മഹാൻ ലോകത്തോട് വിടപറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ പിതാവിന്റെ അടുക്കലേക്ക് മടങ്ങി. നമ്മെ വളരെയധികം വേദനിപ്പിക്കുന്ന ഒരു വാർത്ത. ഒരു മഹാനായ മനുഷ്യനും മഹാനായ ഒരു പാസ്റ്ററും നമ്മെ വിട്ടുപോയി. പരീക്ഷണങ്ങളുടെയും കഷ്ടപ്പാടുകളുടെയും സമയങ്ങളിൽ പോലും കുറയാത്ത അദേഹത്തിന്റെ സൗഹൃദവും ഉപദേശവുമെല്ലാം ആസ്വദിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

ബ്യൂണസ് അയേഴ്‌സ് മുതൽ റോം വരെ ദരിദ്രർക്ക് സന്തോഷവും പ്രത്യാശയും നൽകാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിച്ചു. അത് ആളുകളെ പരസ്പരവും പ്രകൃതിയുമായും ഒന്നിപ്പിക്കട്ടെ. ഈ പ്രത്യാശ അദേഹത്തിന് അപ്പുറത്തേക്ക് നിരന്തരം പുനരുജ്ജീവിപ്പിക്കട്ടെ. എളിമയുടെ മനുഷ്യനായിരുന്നു അദേഹം. ഞാനും എന്റെ ഭാര്യയും എല്ലാ കത്തോലിക്കർക്കും ദുഖിതരായ ലോകത്തിനും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു.
ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്

വിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ ക്രൈസ്തവ ലോകത്തിനും പ്രത്യേകിച്ച് വിശുദ്ധ നാടായ ഇസ്രയേലിലെ - ക്രിസ്ത്യൻ സമൂഹങ്ങൾക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആഴമായ വിശ്വാസവും അതിരറ്റ കാരുണ്യവും ഉള്ള വ്യക്തിയായിരുന്ന അദേഹം.

ദരിദ്രരുടെ ഉന്നമനത്തിനും പ്രശ്‌നഭരിതമായ ലോകത്ത് സമാധാനം സൃഷ്ടിക്കുന്നതിനും വേണ്ടി അദേഹം തന്റെ ജീവിതം സമർപ്പിച്ചു. ജൂത ലോകവുമായി ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിലും പരസ്പര ബഹുമാനത്തിനായുള്ള മതാന്തര സംഭാഷണം മുന്നോട്ട് കൊണ്ടുപോകുന്നതിലും വലിയ പ്രാധാന്യം അദേഹം കണ്ടിരുന്നു. പാപ്പയുടെ ഓർമ്മകൾ ദയ, ഐക്യം, പ്രത്യാശ എന്നിവയ്ക്ക് പ്രചോദനം നൽകട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.