ടെഹ്റാൻ: ഇറാനിലെ ഷാഹിദ് രാജി തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. സ്ഫോടനത്തിൽ 800 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. സംഭവത്തിൽ ഇറാൻ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
തുറമുഖത്തിൻറെ ഒരു കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശമാണ് ഉണ്ടായത്. ബന്ദർ അബ്ബാസിന് സമീപമുള്ള രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായ ഷാഹിദ് രാജിയിലാണ് കഴിഞ്ഞ ദിവസം സ്ഫോടനം നടന്നത്. ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കാൻ കൊണ്ടുവന്ന ഖര ഇന്ധനം കൈകാര്യം ചെയ്ത രീതിയിലെ പിഴവാണ് തീപിടുത്തത്തിന് കാരണമെന്ന് ആംബ്രെ ഇൻ്റലിജൻസ് പറഞ്ഞു.
ഇറാനിലെ ഏറ്റവും വലുതും നൂതനവുമായ ടെർമിനലാണ് ഷാഹിദ് രാജി തുറമുഖം. രാജ്യത്തെ വാണിജ്യ കപ്പൽ ഗതാഗതത്തിൻ്റെ ഭൂരിഭാഗവും ഷാഹിദ് രാജി തുറമുഖം വഴിയാണ് നടക്കുന്നത്. ഇറാനിലെ എണ്ണ ശുദ്ധീകരണശാലകൾ, ഇന്ധന ടാങ്കുകൾ, പൈപ്പ് ലൈനുകൾ എന്നിവയുമായി തുറമുഖത്തുണ്ടായ സ്‌ഫോടനത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഇറാൻ്റെ ദേശീയ എണ്ണ ഉൽപാദന കമ്പനി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാൻ, യുഎസ് പ്രതിനിധികൾ തമ്മിൽ ഒമാനിൽ ആണവചർച്ച നടക്കുന്നതിനിടെയാണ് സ്ഫോടനം. സുരക്ഷാജാഗ്രത ശക്തമാക്കിയതായി ഇറാൻ അധികൃതർ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ഷഹീദ് റജയി തുറമുഖത്ത് ചൈനയിൽനിന്നുള്ള റോക്കറ്റ് ഇന്ധനം ഇറക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.