കുമരകത്ത് ആര്‍എസ്എസ് അനുകൂലികളായ ജയില്‍ ഉദ്യോഗസ്ഥര്‍ രഹസ്യയോഗം ചേര്‍ന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

 കുമരകത്ത് ആര്‍എസ്എസ് അനുകൂലികളായ ജയില്‍ ഉദ്യോഗസ്ഥര്‍ രഹസ്യയോഗം ചേര്‍ന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ആലപ്പുഴ: കുമരകത്ത് ആര്‍എസ്എസ് അനുകൂലികളായ ജയില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്. സര്‍ക്കാരിനും ജയില്‍ വകുപ്പിനും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി. യോഗത്തില്‍ പങ്കെടുത്ത 18 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

17 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരും അഞ്ച് അസി. പ്രിസണ്‍ ഓഫീസര്‍മാരുമാണ് ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. കുമരകം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഇവര്‍ക്ക് മുറി എടുത്ത് നല്‍കിയത്.

സംസ്ഥാനത്ത വിവിധ ജയിലുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് കുമരകത്തെ ഒരു റിസോര്‍ട്ടില്‍ ഒത്തുകൂടിയത്. ''ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ. കോട്ടയത്ത് തുടക്കമായിരുന്നു. ഇനി വളര്‍ന്നുകൊണ്ടേയിരിക്കും'' എന്ന അടിക്കുറിപ്പോടെ യോഗത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. അതേസമയം എന്തിനാണ് യോഗം ചേര്‍ന്നതിനെക്കുറിച്ച് വ്യക്തതയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.