തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയ ശതമാനം. 61,449 കുട്ടികള്‍ ഫുള്‍ എ പ്ലസ് നേടി. 4,24,583 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി.
കേരളത്തിലെ 2,964 ഉം ലക്ഷദ്വീപിലെ ഒമ്പതും ഗള്‍ഫിലെ ഏഴും പരീക്ഷ കേന്ദ്രങ്ങളിലായി 4,27,021 പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. വിജയം കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും .1 ശതമാനം കുറവാണ്.
തിരുവനന്തപുരം പിആര്‍ഡി ചേമ്പറില്‍ നടത്തിയ വര്‍ത്താ സമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. നാല് മണിയോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഫലം പരിശോധിക്കാന്‍ കഴിയും.
https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഇതിനുപുറമെ പിആര്‍ഡി വെബ്‌സൈറ്റ് വഴിയും ഡിജി ലോക്കര്‍ വഴിയും ഫലം അറിയാം. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.