ഗാസ സിറ്റി: ഗാസ വെടിനിർത്തൽ കരാറിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹമാസ്. നിരവധി പാലസ്തീനി തടവുകാരെ വിട്ടയ്ക്കുന്നതിന് പകരം ജീവിച്ചിരിക്കുന്ന 10 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചു. മരിച്ച 18 ബന്ദികളുടെ മൃതദേഹങ്ങളും വിട്ടുകൊടുക്കും.
എന്നാൽ ചില വ്യവസ്ഥകൾ കൂടി കരാറിൽ കൂട്ടിച്ചേർക്കണമെന്നD ഹമാസ് ആവശ്യപ്പെട്ടത്. സ്ഥിരമായ വെടിനിർത്തൽ കരാർ, ഗാസയിൽ നിന്ന് ഇസ്രയേലിൻ്റെ പൂർണമായ പിൻവാങ്ങൽ, മാനുഷിക സഹായങ്ങളുടെ തടസമില്ലാത്ത ലഭ്യത, എന്നീ നിബന്ധനകൾ ഒന്നും നിലവിലെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതാണ് ഹമാസ് ആവശ്യപ്പെടുന്നത്. എന്നാൽ പുതിയ നിർദേശത്തോട് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഹമാസിന്റെ നിർദേശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഗാസയിൽ യുഎസ് മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ കരാർ ഇസ്രയേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. 60 ദിവസത്തെ വെടിനിർത്തലായിരിക്കും ആദ്യഘട്ടത്തിലുണ്ടാകുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.