ഗാസയിലെ കത്തോലിക്കാ ദേവാലയം സന്ദർശിച്ച് യു എൻ പ്രതിനിധി സംഘം; സംഘാംഗങ്ങൾക്ക് നന്ദി പറഞ്ഞ് ഫാ. ഗബ്രിയേൽ റൊമാനെല്ലി

ഗാസയിലെ കത്തോലിക്കാ ദേവാലയം സന്ദർശിച്ച് യു എൻ പ്രതിനിധി സംഘം; സംഘാംഗങ്ങൾക്ക് നന്ദി പറഞ്ഞ് ഫാ. ഗബ്രിയേൽ റൊമാനെല്ലി

ഗാസ സിറ്റി: ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ഇടവക സന്ദർശിച്ച് ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി സംഘം. ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സിന്റെ പ്രതിനിധികളാണ് ഇടവക സന്ദർശിച്ച് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയതെന്ന് ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ വാർത്താ ഏജൻസിയായ സെർവിസിയോ ഇൻഫോർമാസിയോൺ റിലിജിയോസ അറിയിച്ചു.

“ യുഎൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനം ഇതാദ്യമായിരുന്നു. ഞങ്ങളുടെ അവസ്ഥകൾ കാണാനും കുടിയിറക്കപ്പെട്ടവരെ സ്വാഗതം ചെയ്യാനും ദുരിതത്തെക്കുറിച്ചുള്ള അവരുടെ സാക്ഷ്യങ്ങൾ ശേഖരിക്കാനും പ്രതിനിധി സംഘം ശ്രമിച്ചു. സംഘാംഗങ്ങൾ കുടിയിറക്കപ്പെട്ടവരെ അഭിവാദ്യം ചെയ്യുകയും അവരുടെ വേദന ശ്രവിക്കുകയും ചെയ്തു” – ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു.

“ഗുരുതരമായ സാഹചര്യം ഉണ്ടായിരുന്നിട്ടും യുഎൻ പ്രതിനിധികൾ ഇടവക സൗകര്യങ്ങളും സമുച്ചയവും സന്ദർശിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി സ്നേഹപൂർവം പരിപാലിക്കുന്ന മുസ്ലീം കുടുംബങ്ങളിൽ നിന്നുള്ള ഗുരുതരമായ വൈകല്യമുള്ള കുട്ടികളോടൊപ്പവും സമയം ചെലവഴിച്ചു”- ഫാദർ റൊമാനെല്ലി കൂട്ടിച്ചേർത്തു.

യു എൻ പ്രതിനിധി സംഘം തിരിച്ചു പോകുന്നതിന് മുൻപായി മുൻ ക്രിസ്ത്യൻ സമൂഹത്തിനും അയൽപക്കത്ത് താമസിക്കുന്ന നിരവധി ദരിദ്രരായ മുസ്ലീം കുടുംബങ്ങൾക്ക് ക്രൈസ്തവ സമൂഹം നൽകുന്ന സേവനങ്ങൾക്കും നന്ദി പറഞ്ഞു. 2023 ഒക്ടോബർ ഏഴിന് ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് ഇസ്രയേൽ യുദ്ധം ആരംഭിച്ചത് മുതൽ കുടിയിറക്കപ്പെട്ട നൂറുകണക്കിന് ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.