മലപ്പുറം: നിപ സമ്പര്‍ക്ക പട്ടികയിലുള്ള യുവതി മരിച്ചു. മങ്കടയില്‍ നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന കോട്ടയ്ക്കല്‍ സ്വദേശിയായ യുവതിയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്.
മൃതദേഹം സംസ്‌കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമത്തെ ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധനാ ഫലം വരുന്നതു വരെ മൃതദേഹം സംസ്‌കരിക്കരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പ്രോട്ടോക്കോള്‍ പ്രകാരം ഇവര്‍ ഹൈറിസ്‌ക് സമ്പര്‍ക്ക പട്ടികയിലായിരുന്നു.
അതേസമയം, നിപ സംശയത്തെ തുടര്‍ന്ന് പാലക്കാട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിലുള്ള ഏഴ് പേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇക്കഴിഞ്ഞ ആറിന് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധനാ ഫലമാണ് കഴിഞ്ഞദിവസം ലഭിച്ചത്.
ഇതോടെ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ തച്ചനാട്ടുകര സ്വദേശിയായ മുപ്പത്തെട്ടുകാരിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവരില്‍ പനി ബാധിച്ച മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായി.
അതിനിടെ നിപ ഭീഷണിയുടെ കാരണം കണ്ടെത്താന്‍ പാലക്കാട് ജില്ലയില്‍ നായ്ക്കളുടെയും പൂച്ചകളുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. നിപാ ബാധിത പ്രദേശമായ തച്ചനാട്ടുകരയില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ഇതിലൂടെ നിപയുടെ ഉറവിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.