മുംബൈ: ക്രിസ്ത്യന്‍ പുരോഹിതരെ ആക്രമിക്കുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത ബിജെപി എംഎൽഎയ്ക്കെതിരെ വന്‍ പ്രതിഷേധം. സാംഗ്ലിയിലെ ജാട്ട് നിയോജക മണ്ഡലത്തിൽ നിന്നുള്ള ബിജെപി അംഗം ഗോപിചന്ദ് പടൽക്കറിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലുടനീളമുള്ള ആയിരക്കണക്കിന് ക്രൈസ്തവര്‍ ആസാദ് മൈതാനിയിൽ ഒത്തുകൂടി.
സകൽ ക്രിസ്റ്റി സമാജ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഇരുപതിലധികം ക്രൈസ്തവ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിന്നു. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരിന്നു ക്രൈസ്തവരുടെ പ്രതിഷേധം.
മത പരിവർത്തനത്തിന് നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ വൈദികര്‍ക്കും മിഷണറിമാർക്കും എതിരെ ആക്രമണം നടത്തുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ മുതൽ 11 ലക്ഷം രൂപ വരെ പാരിതോഷികം വാഗ്ദാനം ചെയ്തു കൊണ്ടായിരിന്നു ഗോപിചന്ദിന്റെ വര്‍ഗീയ പ്രസംഗം.
ഗോപിചന്ദ് പടൽക്കർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എംപിസിസി ജനറൽ സെക്രട്ടറി ജോജോ തോമസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്ണവിസിനും ഗവർണർ സിപി രാധാകൃഷ്ണനും കത്തുകൾ നൽകിയിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയിട്ടും ഒരു എഫ്‌ഐആർ പോലും എംഎൽഎക്കെതിരേ രജിസ്റ്റർ ചെയ്യാത്തത് ആശങ്കാജനകമാണെന്ന് ജോജോ തോമസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.