ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടം; ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് മരണം

 ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടം; ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് മരണം. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടത്തിനടിയില്‍ നിന്നും കണ്ടെടുത്തു. മൃതദേഹങ്ങള്‍ ജിടിബി ആശുപത്രിയിലേക്ക് മാറ്റി.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഇന്ന് രാവിലെ ഏഴോടെ ആയിരുന്നു അപകടം. 14 മാസം പ്രായമുള്ള ഒരു ആണ്‍കുട്ടി, നാല് പുരുഷന്മാര്‍, മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ ഇതുവരെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് പേരടങ്ങുന്ന ഒരു കുടുംബം കെട്ടിടത്തില്‍ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിയതായും സംശയമുണ്ട്. അഗ്‌നി രക്ഷാസേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്.

രാവിലെ ഏഴോടെ വീട്ടിലായിരുന്നപ്പോള്‍ ഒരു വലിയ ശബ്ദം കേട്ടുവെന്നും എല്ലായിടത്തും പൊടി നിറഞ്ഞിരുന്നുവെന്നും അയല്‍വാസി പിടിഐയോട് പറഞ്ഞു. എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിയില്ല. പക്ഷെ 10 പേരടങ്ങുന്ന ഒരു കുടുംബം അവിടെ താമസിക്കുന്നുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.