കൊച്ചി കാക്കനാടുള്ള രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങില്‍ പ്രവര്‍ത്തനം ആരംഭിച്ച എഐ ഇന്നോവേഷന്‍ ലാബിന്റെ എംഒയു ഒപ്പു വച്ച ശേഷം രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ റവ.ഡോ. ജോസ് കുരീടത്ത്, മൈഫൈ സെമി കണ്ടക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ എന്നിവര്‍. ഇടതു നിന്ന് ജോബിന്‍ ജോസ്, ഡോ. ജിസാ ഡേവിഡ്, ഡോ. ദിവ്യ ജെയിംസ്, മിന്റാഷ് ടെക്നോളജിസ് ഡയറക്ടര്‍ ടോം ജോസഫ്, റവ.ഡോ. ജെയ്‌സണ്‍ എം പോള്‍, സമീത് രാജ്, ബിനു എ, ഡോ. പ്രീത കെ.ജി, ഡോ. രഞ്ജു എസ്. കര്‍ത്ത, ഡോ. ഷേര്‍ളി കെ.കെ എന്നിവരും സമീപം.
കൊച്ചി: കേരളത്തിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഇന്നോവേഷന്‍ ലാബ് കാക്കനാട്ടുള്ള രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ റവ.ഡോ. ജോസ് കുരീടത്ത്, മൈഫൈ സെമി കണ്ടക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി പ്രിന്‍സിപ്പല്‍ ഫാ. ജെയ്‌സണ്‍ പോള്‍ മുളേരിക്കല്‍, ഡിപ്പാര്‍ട്ടുമെന്റ് തലവന്‍മാര്‍, ഫാക്കല്‍റ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൈക്രോമാക്സ് ഇന്‍ഫോര്‍മാറ്റിക്സിന്റെയും ഫൈസന്‍ ഇലക്ട്രോണിക്സിന്റെയും സംയുക്ത സംരംഭമായ മൈഫൈ സെമി കണ്ടക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രം (എംഒയു) രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജിയുമായി മൈഫൈ ഒപ്പു വച്ചു.
എഐ ഇന്‍ഫ്രാസ്ട്രക്ചര്‍, സെമി കണ്ടക്ടര്‍ ഇന്റഗ്രേഷന്‍, ജിപിയു അധിഷ്ഠിത കമ്പ്യൂട്ടിങ് എന്നിവയില്‍ പ്രായോഗിക, ഇന്‍ഡസ്ട്രി ഓറിയന്റഡ് ഗവേഷണമാണ് ഈ അത്യാധുനിക ഗവേഷണ വികസന കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്.
അക്കാദമിക് മേഖലയെയും വ്യവസായ നവീകരണത്തെയും ബന്ധിപ്പിക്കുന്നതിന് ആവശ്യമായ എഐ ഡാപ്റ്റീവ് സാങ്കേതിക വിദ്യ, അഡ്വാന്‍സ്ഡ് മെമ്മറി സൊല്യൂഷനുകള്‍ എന്നിവയുള്‍പ്പെടെ മൈഫൈയുടെ ശക്തമായ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും.
രാജഗിരിയുമായുളള സഹകരണം ഒരു എഐ ലാബ് സൃഷ്ടിക്കുക എന്നതു മാത്രമല്ല, യഥാര്‍ത്ഥ ലോക സാങ്കേതിക വിദ്യയും അക്കാദമിക് ചാതുര്യവും സംയോജിപ്പിച്ച് ഇന്ത്യയുടെ സെമി കണ്ടക്ടറിന്റെയും എഐ ലാന്‍ഡ്‌സ്‌കേപ്പിന്റെയും ഭാവി രൂപപ്പെടുത്തുക എന്നതാണെന്ന് മൈഫൈ സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ പറഞ്ഞു.
മൈക്രോമാക്സ് ഇന്‍ഫോര്‍മാറ്റിക്സിന്റെയും ഫൈസന്‍ ഇലക്ട്രോണിക്സിന്റെയും സംയുക്ത സംരംഭമായ മൈഫൈ സെമി കണ്ടക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എഐ അധിഷ്ഠിത സ്റ്റോറേജ് സൊല്യൂഷനുകളിലും സെമി കണ്ടക്ടര്‍ ഡിസൈനിലും രാജ്യത്ത് മുന്‍പന്തിയിലാണ്.
ജിപിയു ചെലവ് കുറയ്ക്കുന്നതില്‍ പ്രത്യേക ഊന്നല്‍ നല്‍കി എഐയുടെയും കമ്പ്യൂട്ടിങിന്റെയും വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ചെലവ് കുറഞ്ഞതും ഉയര്‍ന്ന പ്രകടനമുള്ളതുമായ എഐ ഉല്‍പന്നങ്ങളും സ്റ്റോറേജ് ഉല്‍പന്നങ്ങളും സൃഷ്ടിക്കുന്നതില്‍ മൈഫൈ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പ്രസാദ് ബാലകൃഷ്ണന്‍ വ്യക്തമാക്കി.
കേരളത്തിലെ മൈഫൈയുടെ ടെക്‌നോളജി പാര്‍ട്‌ണേഴ്‌സ് ആയ മിന്റാഷ് ടെക്നോളജിസ് ആണ് രാജഗിരിയില്‍ എഐ ഇന്നോവേഷന്‍ ലാബ് അവതരിപ്പിച്ചത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.