കൊല്ലത്ത് സ്‌കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയില്‍ തട്ടി

കൊല്ലത്ത്  സ്‌കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയില്‍ തട്ടി

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് മരിച്ചത്. കെട്ടിടത്തിനു മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം.

സ്‌കൂളില്‍ കളിക്കുന്നതിനിടെ മിഥുന്റെ ചെരിപ്പ് സൈക്കിള്‍ ഷെഡിന്റെ മേല്‍ക്കൂരിലെ ഷീറ്റിന് മുകളില്‍ വീണു. ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറി. എന്നാല്‍ വൈദ്യുതി ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നു. ഇതില്‍ തട്ടിയാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.

ലൈന്‍ മാറ്റാന്‍ നേരത്തെ തന്നെ അപേക്ഷ കൊടുത്തിരുന്നെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫിസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കി.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.