മിഥുന്റെ സംസ്‌കാരം ശനിയാഴ്ച; രാവിലെ പത്ത് മുതല്‍ സ്‌കൂളില്‍ പൊതുദര്‍ശനം

മിഥുന്റെ സംസ്‌കാരം ശനിയാഴ്ച; രാവിലെ പത്ത് മുതല്‍ സ്‌കൂളില്‍ പൊതുദര്‍ശനം

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. മൃതദേഹം രാവിലെ 10 മണിക്ക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വൈകുന്നേരം നാല് മണിയോടെ നടക്കും.

മിഥുന്റെ അമ്മ സുജ ശനിയാഴ്ച രാവിലെ നാട്ടിലെത്തും. നിലവില്‍ തുര്‍ക്കിയിലുള്ള സുജ തുര്‍ക്കി സമയം ഇന്ന് രാത്രി 9:30 കുവൈറ്റിലെത്തും.

ശനിയാഴ്ച പുലര്‍ച്ചെ 01.15 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പുറപ്പെട്ട് രാവിലെ 08.55 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ വീട്ടില്‍ എത്തുമെന്നാണ് കരുതുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു.




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.