കന്യാസ്ത്രീകളുടെ അറസ്റ്റ്: പന്തം കൊളുത്തി പ്രകടനം നടത്തി

കന്യാസ്ത്രീകളുടെ അറസ്റ്റ്: പന്തം കൊളുത്തി പ്രകടനം നടത്തി

കൽപറ്റ: ഛത്തിസ്ഗഡിലെ രണ്ട് കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് കൽപറ്റ യൂണിറ്റിന്റെയും, പാരിഷ് കൗൺസിലിന്റെയും, വിവിധ ഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സന്യസ്തര്‍ ക്രൈസ്തവ സഭയുടെയും പൊതുസമൂഹത്തിന്റെയും അഭിമാനമാണ്. അന്യായമായി തുറങ്കലിൽ അടച്ചത് ഭരണകൂട ഭീകരതയുടെയും കടുത്ത വർഗീയതയുടെ വിഷവിത്തുകൾ പേറുന്നവര ആണെന്ന് കത്തോലിക്ക കോൺഗ്രസ് അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി സന്യസ്തരും, മിഷനറിമാരും നടത്തുന്ന സാമൂഹിക സേവന ശുശ്രൂഷകളെ തമസ്കരിക്കുന്നത് അത്യന്തം വേദനാജനകമാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത കൽപറ്റ ഫൊറോന വികാരി ഫാ. ജോണി പെരുമാട്ടിക്കുന്നിൽ പറഞ്ഞു.

തെരുവോരങ്ങളിലെ ഓവുചാലുകളിൽ ഉപേക്ഷിക്കപ്പെട്ട ഭാരതത്തിലെ അനാഥ ബാല്യങ്ങളെ നെഞ്ചോട് ചേർത്തു പിടിച്ചതാണോ ഈ സന്യസ്തർ ചെയ്ത അപരാധം. ജീവിക്കാൻ നിവൃത്തിയില്ലാത്ത അർദ്ധ പട്ടിണിക്കാർക്ക് ജീവിക്കാനുള്ള സാഹചര്യവും ഒരുക്കി കൊടുക്കുന്നത് ക്രിസ്തു സഹജരോട് കാണിച്ച സ്നേഹത്തിന്റെ മാതൃകയായിട്ടാണ് സന്യാസിനികൾ ഏറ്റെടുത്തിട്ടുള്ളത്.

അറസ്റ്റിനും ഭീഷണിക്കു മുൻപിൽ കീഴടങ്ങിയ ചരിത്രം അല്ല കത്തോലിക്കാ സഭയ്ക്ക് ഉള്ളത് സിസ്റ്റർ റാണി മരിയ ഉൾപ്പെടെ അനേകം രക്തസാക്ഷികൾ കൊലചെയ്യപ്പെട്ടപ്പോഴും സന്യസ്ത സമൂഹം ഭയപ്പെട്ടിട്ടില്ല. സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടവർക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയും വിശക്കുന്നവർക്ക് ഭക്ഷണം വിളമ്പിയും ഈ പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യും. അറസ്റ്റ് ചെയ്യപ്പെട്ട സന്യാസിനികൾക്ക് കത്തോലിക്കാ സഭ സമൂഹത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകുമെന്ന് കത്തോലിക്കാ കോൺഗ്രസ് രൂപതാ ഡയറക്ടർ ഫാ. ജോബി മുക്കാട്ട് കാവുങ്കൽ പ്രഖ്യാപിച്ചു.

യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് രൂപത ട്രഷറർ സജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ, അഡ്വ. ഫാ. ജോസഫ് തേരകം, ഫാദർ കിരൺ, ഫാദർ അനീഷ് , സിസ്റ്റർ ആൻസിറ്റ , സിസ്റ്റർ സിസി ജോർജ്, സിബി ഒഴികെയിൽ, രാജൻ ബാബു പാലമൂട്ടിൽ, ഷിബിൻ കാഞ്ഞിരത്തിങ്കൽ, ഡിന്റോ ജോസ്, റാണി വർഗീസ്, ജോണി പാറ്റാനി, വർഗീസ് സി.ഐ എന്നിവർ സംസാരിച്ചു. ജിബോയ് വൈപ്പന, സജി പള്ളിപ്പാട്ട്, ജെയിംസ് മേലെ പള്ളി, സജി വയലിൽ, ലൂക്ക ഉറവിൽ തുടങ്ങിയവർ നേതൃത്വം നൽകി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.