ഐടിആര്‍ ഫോം നമ്പര്‍-3 ഓണ്‍ലൈനായി ഫയല്‍ ചെയ്യാമെന്ന് ആദായനികുതി വകുപ്പ്

ഐടിആര്‍ ഫോം നമ്പര്‍-3 ഓണ്‍ലൈനായി ഫയല്‍ ചെയ്യാമെന്ന് ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ ഫോം നമ്പര്‍-3 ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ സൗകര്യമൊരുക്കി ആദായനികുതി വകുപ്പ്. ബിസിനസ് വരുമാനം, ഷെയര്‍ ട്രേഡിങില്‍ നിന്നുള്ള വരുമാനം അല്ലെങ്കില്‍ ലിസ്റ്റ് ചെയ്യാത്ത ഷെയറുകളില്‍ നിക്ഷേപം നടത്തുന്ന നികുതിദായകര്‍ക്ക് ഐടിആര്‍-3 ഇ-ഫയലിങ് ഐടിആര്‍ പോര്‍ട്ടല്‍ വഴി ഫയല്‍ ചെയ്യാമെന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്.

ബിസിനസോ തൊഴിലോ ഉള്ള വ്യക്തിയോ ഹിന്ദു അവിഭക്ത കുടുംബമോ ഐടിആര്‍-3 ഉപയോഗിക്കണം. സാമ്പത്തിക വര്‍ഷത്തില്‍ ഏത് സമയത്തും ലിസ്റ്റ് ചെയ്യാത്ത ഇക്വിറ്റി ഷെയറുകളില്‍ നിക്ഷേപിച്ച കമ്പനി ഡയറക്ടര്‍മാര്‍, മറ്റ് സ്രോതസുകളില്‍ നിന്നുള്ള വരുമാനം, പങ്കാളിയുടെ വരുമാനം, ശമ്പളം അല്ലെങ്കില്‍ പെന്‍ഷന്‍ വരുമാനം, വീട്ടു സ്വത്ത് വരുമാനം എന്നിങ്ങനെ വരുമാനമുള്ളവര്‍ ഈ ഐടിആര്‍ ഫോം ഉപയോഗിക്കാം.

ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമുള്ളവരാണ് ഐടിആര്‍-3 ഫയല്‍ ചെയ്യുന്നത്. ഇതില്‍ വിദേശ ആസ്തികള്‍ അല്ലെങ്കില്‍ ഓഹരി വ്യാപാരം പോലുള്ള സങ്കീര്‍ണമായ വിവരങ്ങള്‍ ഉള്‍പ്പെടാം. ഫോം ഐടിആര്‍-1 (സഹജ്), ഐടിആര്‍-2, അല്ലെങ്കില്‍ ഐടിആര്‍-4 (സുഗം) ഫയല്‍ ചെയ്യാന്‍ അര്‍ഹതയില്ലാത്തവരാണ് ഐടിആര്‍-3 ഉപയോഗിക്കുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.