മേലുകാവുമറ്റം മാര്‍ സ്ലീവാ മെഡിസിറ്റി അംസംപ്ഷന്‍ മെഡിക്കല്‍ സെന്റര്‍ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ഹോം കെയര്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ നിര്‍വഹിക്കുന്നു. ഫാ. ഡോ.ജോര്‍ജ് കാരാംവേലില്‍, പഞ്ചായത്ത് പ്രസിഡന്റ് ജോസ്‌കുട്ടി ജോസഫ്, ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ഫാ. ജെയിംസ് പി.മാമ്മന്‍, ഡോ.ആന്‍ ടോമിന തോമസ് തുടങ്ങിയവര്‍ സമീപം.
മേലുകാവുമറ്റം: മാര്‍ സ്ലീവാ മെഡിസിറ്റി അംസംപ്ഷന്‍ മെഡിക്കല്‍ സെന്റര്‍ വാര്‍ഷിക ആഘോഷം നടത്തി. മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മേലുകാവുമറ്റത്തെ ജനങ്ങളുടെ ആരോഗ്യപുരോഗതിക്കായി ഒത്ത് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് അഭിമാനകരമാണെന്നും അദേഹം പറഞ്ഞു. ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മേലുകാവുമറ്റത്ത് ആരംഭിക്കുന്ന ഹോം കെയര്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫും മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ നിര്‍വ്വഹിച്ചു. സെന്റ് തോമസ് ചര്‍ച്ച് വികാരി ഫ. ഡോ. ജോര്‍ജ് കാരാംവേലില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്‌കുട്ടി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
മാര്‍ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ്, ബ്രാന്‍ഡിങ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രമോഷന്‍സ് ഡയറക്ടര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, കെയ്‌ലിലാന്റ് സെന്റ് ലൂക്ക്‌സ് സി.എസ്.ഐ ചര്‍ച്ച് വികാരി ഫാ. ജെയിംസ് പി.മാമ്മന്‍, ഫാമിലി ഫിസിഷ്യന്‍ ഡോ.ആന്‍ ടോമിന തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ഒഫ്താല്‍മോളജി വിഭാഗത്തിലെ ഡോ. ജ്യോതി വി.എസ് പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.