കൊച്ചി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം സീറോ മലബാര്‍ സഭയില്‍ വെള്ളിയാഴ്ച ഉപവാസ പ്രാര്‍ഥനാ ദിനമായി ആചരിക്കും.
ലോക സമാധാനത്തിനും സായുധ സംഘര്‍ഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ സമാശ്വാസത്തിനുമായി ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളോട് 2025 ഓഗസ്റ്റ് 22 ന് ഉപവാസ പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു.
കഴിയുന്ന എല്ലാവരും വെള്ളിയാഴ്ച ഉപവസിക്കണമെന്നും സാധിക്കുന്ന പള്ളികളിലും സമര്‍പ്പിത ഭവനങ്ങളിലും ഒരു മണിക്കൂറെങ്കിലും പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തണമെന്നും സീറോ മലബാര്‍ സഭ മേജര്‍ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അഭ്യര്‍ത്ഥിച്ചു.
കര്‍ത്താവിന്റെ കാരുണ്യം ലോകം മുഴുവന്റെ മേലും നമ്മിലും വര്‍ഷിക്കപ്പെടുന്നതിന് സമാധാനത്തിന്റെ രാജ്ഞിയായ പരി ശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിക്കാമെന്നും അദേഹം പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.