തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്ത നടപടിക്ക് പിന്നാലെ, കോണ്‍ഗ്രസ് എടുത്തത് ധീരമായ നടപടിയെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്തരമൊരു സംഭവത്തില്‍ ഇത്ര കാര്‍ക്കശ്യത്തില്‍ നടപടിയെടുക്കുന്നത്. പാര്‍ട്ടിയുടെ മുന്‍നിരയിലുള്ള ആളായിരുന്നിട്ടും കോണ്‍ഗ്രസ് അയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
പരാതിയോ തെളിവോ ഇല്ലാഞ്ഞിട്ടും 24 മണിക്കൂറിനകം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. പിന്നീട് പാര്‍ട്ടി പ്രാഥമികാംഗത്വം സസ്പെന്‍ഡ് ചെയ്തു. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടി കേരളത്തില്‍ ഇങ്ങനെയൊരു തീരുമാനം മുന്‍പ് എടുത്തിട്ടുണ്ടോ?
ഞങ്ങളെ കളിയാക്കുന്ന സിപിഎമ്മിന് സ്വയം ഒരുളുപ്പ് വേണ്ടേ? ഒരു റേപ്പ് കേസിലെ പ്രതി എം.എല്‍.എ ആയിരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ചൂണ്ടിക്കാണിക്കാന്‍ പലതുമുണ്ട്. ഇഷ്ടം പോലെ പേരുകളുണ്ട് പറയാന്‍. അവര്‍ക്കെതിരെയൊന്നും ഇവര്‍ നടപടിയെടുത്തിട്ടില്ല. പക്ഷേ വേറൊരു പാര്‍ട്ടിയെയും പോലെ അല്ല കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നടപടിയെടുത്തത്.
അത് സ്ത്രീകളോടുള്ള ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ആദരവും ബഹുമാനവുമാണ്. രാജി ആവശ്യപ്പെടാനുള്ള ധാര്‍മികത സിപിഎമ്മിനില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.